മുംബൈ: വിജയ് മല്യയുടെ കൈവശമുള്ള യുണൈറ്റഡ് ബ്രീവറീസിന്റെ 1000 കോടി മൂല്യമുള്ള ഓഹരികൾ വിൽക്കാൻ കോടതി ഉത്തരവിട്ടു. കള്ളപ്പണക്കേസുകൾ കൈകാര്യം ചെയ്യുന്ന പിഎംഎൽഎ കോടതി പ്രത്യേക ജഡ്ജി എംഎസ് ആസ്മിയുടേതാണ് ഉത്തരവ്. 2016 മാർച്ചിൽ രാജ്യംവിട്ടശേഷം ഇതാദ്യമായാണ് മല്യയുടെ ആസ്തി പിടിച്ചെടുത്ത് വിൽക്കുന്നത്. ചൊവാഴ്ചയിലെ ക്ലോസിങ് നിലവാരപ്രകാരം യുണൈറ്റഡ് ബ്രീവറീസിന്റെ ഓഹരി വില രണ്ടുശതമാനമുയർന്ന് 1,347.90ലാണ് ക്ലോസ് ചെയ്തത്. മല്യയുടെ കൈവശമുള്ള 74,04,932 ഓഹരികളുടെ മൂല്യം ഇത് പ്രകാരം ഏകദേശം 999 കോടി രൂപയാണ്. കോടതി നിയമിച്ച ലിക്വിഡേറ്ററിന് ഈമാസം ആദ്യം ഡെറ്റ് റിക്കവറി ട്രിബ്യൂണൽ യുബിഎലിന്റെ 7.4 മില്യൺ ഓഹരികൾ കൈമാറിയിരുന്നു. Court allows sale of Mallyas 7.4 mn UBL shares worth Rs 1,000 cr
from mathrubhumi.latestnews.rssfeed https://ift.tt/2CFqC3k
via
IFTTT
No comments:
Post a Comment