ന്യൂഡൽഹി: മെയ് 12 ന് ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ന്യൂഡൽഹിയിൽ അഭിമാന പോരാട്ടത്തിന് ഒരുങ്ങുകയാണ് അം ആദ്മി പാർട്ടി. കോൺഗ്രസുമായുള്ള മുന്നണി സാധ്യതയും അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ പാർട്ടിയുടെ സർവ ശക്തിയുമെടുത്ത് പോരാടാനാണ് അരവിന്ദ് കെജ്രിവാളിന്റെ തീരുമാനം. പാർട്ടി നേതാക്കന്മാരും, ജനപ്രതിനിധികളും, വാളണ്ടിയർമാരും ഉൾപ്പടെ ഒന്നര ലക്ഷം പ്രവർത്തകരെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിറക്കാനാണ് പാർട്ടി തീരുമാനം. പാർട്ടി കേഡർമാരിൽ ഏറ്റവും മികച്ച 14 ആളുകളെ ഉൾകൊള്ളിച്ച് ഒരു അടിയന്തിര പ്രതികരണ ടീമിനും പാർട്ടി രൂപം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ജനവിധി തേടുന്ന ഏഴ് പാർട്ടി സ്ഥാനാർഥികളുടെയും പാർട്ടി നേതാക്കന്മാരുടേയും ജനപ്രതിനിധികളുടേയും പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്തലാണ് ഇവരുടെ ഉത്തരവാദിത്വം.ഇതൊരു പ്രത്യേക ടീമായിരിക്കും. ഇവരിൽ രണ്ട് പേരെ വീതം രഹസ്യമായി സംസ്ഥാനത്തെ ഏഴ് മണ്ഡലങ്ങളിലും നിയോഗിക്കും. പാർട്ടിയുടെ രാഷ്ട്രീയ തന്ത്രങ്ങൾ മണ്ഡലങ്ങളിൽ എത്രത്തോളം നടപ്പിലാകുന്നുണ്ട് എന്ന കാര്യം ഇവർ പരിശോധിക്കും. പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളോട് ജനങ്ങൾക്കുള്ള പ്രതികരണവും ഇവർ രേഖപ്പെടുത്തും- എഎപി ഡൽഹി യൂണിറ്റ് കൺവീനർ ഗോപാൽ റായി വ്യക്തമാക്കി. തങ്ങളുടെ സ്ഥാനാർത്ഥികളിലൊരാൾ സമയ ക്രമീകരണത്തിന്റെ ഭാഗമായി എട്ട് പൊതുപരിപാടികൾ റദ്ദാക്കിയത്ജനങ്ങൾക്കിടയിൽ കടുത്ത എതിർപ്പുണ്ടാക്കിയ സംഭവമാണ് ഇത്തരമൊരു നീക്കത്തില്ക്ക് നയിച്ചതെന്നും ഗോപാൽ റായി കൂട്ടിച്ചേർത്തു. വ്യാജവാർത്തകളെയും അപവാദ പ്രചരണങ്ങളെയും പ്രതിരോധിക്കാനും എ.എ.പി പുതിയ സംവിധാനമുണ്ട്. സംസ്ഥാനത്ത് ഉടനീളം 5,392 പാർട്ടി പ്രവർത്തകരെ സന്ദേശ വാഹകർ എന്ന പദവിയിൽ നിയമിച്ചു കഴിഞ്ഞു. ഓരോ പോളിങ് സ്റ്റേഷനിലും രണ്ട് പേർ വീതം. പാർട്ടി നേതൃത്വത്തിന്റെ സന്ദേശങ്ങൾ പ്രാദേശിക പ്രവർത്തകരിലേക്ക് രണ്ട് മണിക്കൂറിനുള്ളിൽ എത്തിക്കുക എന്നതാണ് ഇവരുടെ ചുമതല. ആകെ എട്ട് വാർ റൂമുകളാണ് സംസ്ഥാനത്ത് പാർട്ടിക്കുണ്ടാവുക. ഇവയെ ഏകോപിപ്പിക്കുന്ന വാർ റൂം പാർട്ടി ആസ്ഥാനത്തും പ്രവർത്തിക്കും. ഏഴ് ലോക്സഭ മണ്ഡലങ്ങളിലേക്കും 70 നിയമസഭ മണ്ഡലങ്ങളിലേക്കുമായി 77 നിരീക്ഷകരേയും പാർട്ടി നിയോഗിക്കും. ലോക്സഭ നിരീക്ഷകരുടെ കീഴിലായിരിക്കും 10 നിയമസഭ മണ്ഡലങ്ങളിലെ നിരീക്ഷകർ പ്രവർത്തിക്കുക. ഇവരെല്ലാം കൊടുക്കുന്ന റിപ്പോർട്ടുകൾ പാർട്ടി ആസ്ഥാനത്തെ വാർറൂമിൽ വിലയിരുത്തി സംക്ഷിപ്ത റിപ്പോർട്ടുകൾ തയ്യാറാക്കും. തിരഞ്ഞെടുപ്പിന് മുൻപത്തെ അവസാന മൂന്ന് ദിവസങ്ങളിൽ 1,38,160 പാർട്ടി കേഡർമാരെ സംസ്ഥാനത്ത് നിയോഗിക്കും. പാർട്ടിക്ക് വേണ്ടി വോട്ടുറപ്പിക്കലും ജനങ്ങളെ വോട്ട് ചെയ്യിക്കലുമാകും ഇവരുടെ ഉത്തരവാദിത്വം. content highlights: Campaign monitors, eight war rooms, 5,000 messengers in AAP's poll team
from mathrubhumi.latestnews.rssfeed https://ift.tt/2FDZGTG
via
IFTTT
No comments:
Post a Comment