ക്ഷയരോഗപരിശോധനയ്ക്ക് 100 രൂപ മാത്രം: ശ്രീചിത്രയുടെ ഉപകരണത്തിന് ലോകാരോഗ്യസംഘടനയുടെ കൈയടി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 27, 2019

ക്ഷയരോഗപരിശോധനയ്ക്ക് 100 രൂപ മാത്രം: ശ്രീചിത്രയുടെ ഉപകരണത്തിന് ലോകാരോഗ്യസംഘടനയുടെ കൈയടി

തിരുവനന്തപുരം: ഇനി 100 രൂപയ്ക്ക് ക്ഷയരോഗപരിശോധന നടത്താം. അരമണിക്കൂറിനകം പരിശോധനാഫലം ലഭിക്കും. നിലവിൽ 4500 രൂപവരെ വേണ്ടിവരുന്ന ടി.ബി. പരിശോധനയുടെ ചെലവ് ഗണ്യമായി കുറയുന്നതോടെ പ്രതിരോധ, ചികിത്സാരംഗങ്ങളിൽ വൻമുന്നേറ്റം നടത്താനാകും. തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ സീനിയർ സയന്റിസ്റ്റ് ഡോ. അനൂപ് കുമാർ തെക്കുവീട്ടിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജീൻ ഡോട്ട് എന്ന പരിശോധനാ ഉപകരണം വികസിപ്പിച്ചത്. ചൊവ്വാഴ്ച ശ്രീചിത്രയിലെത്തിയ ലോകാരോഗ്യസംഘടനയിലെയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെയും വിദഗ്ധർ ഉപകരണം പരിശോധിച്ച് തുടർഗവേഷണത്തിനും വികസനത്തിനും ശുപാർശ ചെയ്തു. പരിശോധനക്കിറ്റ് വികസിപ്പിക്കുന്നതിന് കൊച്ചിയിലെ സ്വകാര്യസ്ഥാപനവുമായി ശ്രീചിത്ര കരാറുണ്ടാക്കി. കഫത്തിന്റെ സാമ്പിളിൽനിന്ന് ഡി.എൻ.എ. ഘടകങ്ങൾ വേർതിരിച്ചാണ് രോഗനിർണയം നടത്തുന്നത്. അരമണിക്കൂറിനുള്ളിൽ 20 സാമ്പിളുകൾവരെ പരിശോധിക്കാനാകുമെന്ന് ഡോ. അനൂപ് കുമാർ പറഞ്ഞു. ചെലവുകുറഞ്ഞ രീതിയായതിനാൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ജീൻഡോട്ട് ഉപയോഗിച്ച് പരിശോധന നടത്താനാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ ഈ കിറ്റ് ഉപയോഗിച്ച് പരീക്ഷണപരിശോധനകൾ നടത്താനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. സംസ്ഥാന ടി.ബി. സെന്ററിന്റെ സഹകരണത്തോടെ ഇതിനോടകം നടത്തിയ പരിശോധനകളിലെല്ലാം കിറ്റ് വിജയമെന്നുകണ്ടതോടെയാണ് ലോകാരോഗ്യസംഘടനയുടെയും മറ്റും സഹായം തേടിയത്. രാജ്യത്ത് ഒരുവർഷം 2.7 ദശലക്ഷം ക്ഷയരോഗികളെയാണ് കണ്ടെത്തുന്നതെന്നാണ് കണക്കുകൾ. ഇതിൽ മൂന്നുശതമാനം മാത്രമാണ് കേരളത്തിൽ. പ്രതിരോധപ്രവർത്തനങ്ങൾക്ക് കോടിക്കണക്കിന് രൂപയാണ് വർഷംതോറും ചെലവിടുന്നത്. പരിശോധനാചെലവുകൾ കുറയുന്നതോടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ തുക നീക്കിവയ്ക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ഡോ. സജീവ് നായർ, ഡോ. നീന, ഡോ. അനിതാ നായർ തുടങ്ങിയവരും ഗവേഷകസംഘത്തിലുണ്ടയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഇഷാന്ത്കുമാർ, ഡോ. രജനി രാമചന്ദ്രൻ (ലോകാരോഗ്യസംഘടന), ഡോ. എസ്. ആനന്ദ്, ഡോ. മൈനി ഡു (എൻ.സി.എം.ആർ), ഡോ. ഷിബു, ഡോ. സുനിൽ, ഡോ. ലക്ഷ്മി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീചിത്രയിലെത്തി ഉപകരണം വിലയിരുത്തിയത്. Content Highlight:Sree Chitra institute of medical science, TB Diagnosis device,TB Detection Device


from mathrubhumi.latestnews.rssfeed https://ift.tt/2TZj0Um
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages