10 വര്‍ഷത്തോളം നീണ്ടുനിന്ന കരിയറിന് വിരാമം; ഹിഗ്വയ്ൻ അര്‍ജന്റീനയുടെ ജെഴ്‌സി അഴിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, March 29, 2019

10 വര്‍ഷത്തോളം നീണ്ടുനിന്ന കരിയറിന് വിരാമം; ഹിഗ്വയ്ൻ അര്‍ജന്റീനയുടെ ജെഴ്‌സി അഴിച്ചു

ബ്യൂണസ് ഏറീസ്:ഒരു ദശാബ്ദത്തോളം നീണ്ടു നിന്ന അർജന്റീനാജെഴ്സിയിലെ കരിയറിന് വിരാമമിട്ട് ഗോൺസാലോ ഹിഗ്വയ്ൻ. ഇനി അന്താരാഷ്ട്ര ഫുട്ബോളിൽ കളിക്കാനില്ലെന്നും ക്ലബ്ബ് ഫുട്ബോളിൽ തുടരുമെന്നും 31-കാരനായ സ്ട്രൈക്കർ വ്യക്തമാക്കി. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും അർജന്റീനാ താരം വ്യക്തമാക്കി. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ചെൽസിയുടെ താരമാണ് ഹിഗ്വയ്ൻ. യുവന്റസിൽ നിന്ന് വായ്പാ അടിസ്ഥാനത്തിലാണ് ഹിഗ്വായ്ൻ ചെൽസിയിൽ കളിക്കുന്നത്. ഇത് അവസാനിച്ചുവെന്നാണ് ഞാൻ കരുതുന്നത്. വളരെ ആഴത്തിൽ ചിന്തിക്കുമ്പോൾ എന്റെ സമയം എത്തിയിരിക്കുന്നു എന്നാണ് തോന്നുന്നത്. എന്റെ കുടുംബത്തോടൊപ്പം സമയം ആസ്വദിക്കണം. ഞാൻ അവിടെയുണ്ടോ ഇല്ലയോ എന്നതിനെ കുറിച്ച് വേവലാതിപ്പെടുന്നത് ഇനി നിങ്ങൾക്ക് അവസാനിപ്പിക്കാം ഫോക്സ് സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ ഹിഗ്വയ്ൻപറയുന്നു. 2009-ൽ അർജന്റീനയുടെ ദേശീയ ടീമിലെത്തിയ താരം 75 മത്സരങ്ങളിൽ നിന്ന് 31 ഗോളുകൾ നേടിയിട്ടുണ്ട്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ പെറുവിനെതിരേ ഗോൾ നേടിയയാരുന്നു അരങ്ങേറ്റം. മൂന്ന് ലോകകപ്പിലായി അർജന്റീനക്ക് വേണ്ടി ബൂട്ടണിഞ്ഞു. 2010-ലെ ദക്ഷിണാഫ്രിക്ക ലോകകപ്പ്, 2014-ലെ ബ്രസീൽ ലോകകപ്പ്, 2018-ലെ റഷ്യ ലോകകപ്പ്. 2014-ൽ അർജന്റീന ഫൈനലിലെത്തിയപ്പോഴും ഹിഗ്വയ്ൻ ടീമംഗമായികുന്നു.ഹിഗ്വയ്ന്റെഒറ്റ ഗോളിലാണ് അന്ന് ബെൽജിയത്തെ തോൽപ്പിച്ച് അർജന്റീന സെമിഫൈനലിലെത്തിയത്. 24 വർഷത്തിന് ശേഷമായിരുന്നു അർജന്റീനയുടെ സെമിപ്രവേശം. അർജന്റീനയക്കായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ആറാമത്തെ താരം കൂടിയാണ് ഹിഗ്വയ്ൻ. ഫ്രാൻസിലെ ബ്രെസ്റ്റിൽ ജനിച്ച ഹിഗ്വയ്ന്റെഅച്ഛൻ ലോക്കൽ ക്ലബ്ബിലെ ഫുട്ബോൾ താരമായിരുന്നു. 2006-ൽ ഫ്രാൻസിൽ കളിക്കാൻ ഹിഗ്വയ്ന്അവസരം ലഭിച്ചിരുന്നു. പരിശീലകൻ റെയ്മണ്ട് ഡോമിനെച്ച് ഹിഗ്വെയ്നെ ടീമിലേക്ക് വിളിച്ചതാണ്. എന്നാൽ അർജന്റീനക്കായി കളിക്കാനാണ് തന്റെ ആഗ്രഹമെന്ന് ഹിഗ്വയ്ൻ വ്യക്തമാക്കുകയായിരുന്നു. ബെൽജിയത്തിനെതിരേ ഹിഗ്വയ്ൻ നേടിയ ഗോൾ Content Highlights: Gonzalo Higuain retires from Argentina national team


from mathrubhumi.latestnews.rssfeed https://ift.tt/2TDB4ON
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages