ബംഗാളില്‍ 15 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ശിവസേന - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, March 29, 2019

ബംഗാളില്‍ 15 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ശിവസേന

കൊൽക്കത്ത: മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യത്തിന്റെ ഭാഗമായി നിൽക്കുമ്പോഴും ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങ് ശിവസേന. ബംഗാളിലെ 11 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ ശിവസേന പ്രഖ്യാപിക്കുകയും ചെയ്തു. അടുത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ നാലു സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ കൂടി പ്രഖ്യാപിക്കുമെന്നാണ് ശിവസേന അറിയിച്ചിരിക്കുന്നത്. താംലുക്, കോൺടെയ്, മിഡ്നാപുർ, നോർത്ത് കൊൽക്കത്ത, പുരുലിയ, ബാരക്പോർ, ബങ്കുര,ബിഷ്ണുപുർ,നോർത്ത് മാൽഡ,ജാധവ്പുർ തുടങ്ങിയ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് ശിവസേന പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാളിലെ ബിജെപിതൃണമൂൽ കോൺഗ്രസിന്റെ മറ്റൊരു ഭാഗമായി മാറിയെന്ന് ശിവസേന ആരോപിച്ചു. സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന് തൃണമൂലിനെ നേരിടാൻ സാധിക്കില്ലെന്നും അതിനാലാണ് ശിവസേന മത്സരിക്കാൻ രംഗത്തിറങ്ങുന്നതെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അശോക് സർക്കാർ പറയുന്നു. കളങ്കിതരായ എല്ലാ തൃണമൂൽ നേതാക്കളും ബിജെപിയിലെത്തി. അതിനാൽ തൃണമൂലിന്റെ മറ്റൊരു പതിപ്പായി ബിജെപി മാറിയെന്ന് ശിവസേന ആരോപിച്ചു. തൃണമൂൽ കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎമാരും എംപിമാരും അടക്കം നിരവധി നേതാക്കൾ അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. ഇതു പരാമർശിച്ചാണ് ശിവസേനയുടെ ആരോപണം. ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് മത്സരിക്കുന്ന മിഡ്നാപ്പുർ മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർത്തുമെന്നാണ് ശിവസേന അറിയിച്ചിട്ടുണ്ട്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 18 സീറ്റുകളിൽ ശിവസേന മത്സരിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ കാര്യമായ ചലനം ഉണ്ടാക്കാൻ ശിവസേനയ്ക്ക് സാധിച്ചിരുന്നില്ല. Content Highlights:Shiv Sena To Contest Lok Sabha Seats In West Bengal


from mathrubhumi.latestnews.rssfeed https://ift.tt/2UgtcH9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages