സ്ഥാനാര്‍ഥികള്‍ 185: നിസാമാബാദില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചേക്കും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, March 29, 2019

സ്ഥാനാര്‍ഥികള്‍ 185: നിസാമാബാദില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചേക്കും

ഹൈദരാബാദ്: സ്ഥാനാർഥി ബാഹുല്യത്തെ തുടർന്ന്തെലങ്കാനയിലെ നിസാമാബാദ് മണ്ഡലത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കും. നാമനിർദേശക പത്രിക പിൻവലിക്കാനുള്ള അവസാനദിവസം വ്യാഴാഴ്ചയായിരുന്നു.185 സ്ഥാനാർഥികളാണ് മത്സരിക്കാൻ യോഗ്യത നേടിയത്. ഇതിൽ 178 പേർ കർഷകരാണ്. 185 സ്ഥാനാർഥികൾ യോഗ്യതാപ്പട്ടികയിൽ ഇടം നേടിയതിനെ തുടർന്നാണ് ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിച്ചതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ രജത് കുമാർ പറഞ്ഞു. ഇതിന് വേണ്ട നടപടികൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ഒരു മണ്ഡലത്തിൽ 64 ൽ അധികം സ്ഥാനാർഥികളുണ്ടെങ്കിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിക്കാൻ കഴിയില്ല. അത്തരം അവസരങ്ങളിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള വോട്ടെടുപ്പ് മാത്രമേ സാധ്യമാവൂ. ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള വോട്ടെടുപ്പിന് തയ്യാറെടുപ്പുകൾ ആരംഭിച്ചെങ്കിലും അന്തിമതീരുമാനം കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റേതായിരിക്കുമെന്ന് രജത് കുമാർ കൂട്ടിച്ചേർത്തു. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടിആർഎസ് സർക്കാരിനെതിരെയുള്ള കർഷക പ്രതിഷേധമാണ് ഇത്രയും കർഷകർ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള കാരണമെന്നാണ് വിലയിരുത്തൽ. കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പുവരുത്താൻ കഴിയാത്തത് ടിആർഎസ് സർക്കാരിനെതിരെ കർഷകവികാരം ഉയരാൻ കാരണമായിട്ടുണ്ട്. മഞ്ഞളിന് താങ്ങുവില കൂട്ടുക, സംസ്ഥാനത്ത് മഞ്ഞൾ ബോർഡ് രൂപീകരിക്കുക തുടങ്ങി കർഷകരുടെ ആവശ്യങ്ങളും കർഷകർ നേരിടുന്ന ദുരിതങ്ങളും ദേശീയ ശ്രദ്ധയിലെത്തിക്കാൻ വേണ്ടിയാണ് വ്യാപകമായി നാമനിർദേശക പത്രികകൾ സമർപ്പിക്കാനുള്ള കാരണമെന്ന് കർഷകനേതാക്കൾ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകളും നിലവിലെ എം.പിയുമായകെ കവിതയും മത്സരരംഗത്തുണ്ട്. തെലങ്കാനയിൽ നിന്നുള്ള ആദ്യ വനിതാ പാർലമെന്റംഗം കൂടിയാണ് കവിത. Content Highlights: Telanganas Nizamabad, 185 Candidates, Ballot Paper, LokSabha Election


from mathrubhumi.latestnews.rssfeed https://ift.tt/2FJh7Cn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages