ഭാര്യയെ സ്വന്തമാക്കാൻ തൊഴിലാളിയെ കൊന്ന കേസ്: ശരവണഭവന്‍ ഉടമയുടെ ജീവപര്യന്തം സുപ്രീം കോടതി ശരിവെച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, March 29, 2019

ഭാര്യയെ സ്വന്തമാക്കാൻ തൊഴിലാളിയെ കൊന്ന കേസ്: ശരവണഭവന്‍ ഉടമയുടെ ജീവപര്യന്തം സുപ്രീം കോടതി ശരിവെച്ചു

ന്യൂഡൽഹി: തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ശരവണ ഭവൻ ഹോട്ടൽ ശൃംഖലയുടെ ഉടമ പി.രാജഗോപാ (72)ലിന്ജീവപര്യന്തം തടവ് ശിക്ഷവിധിച്ച മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.ജാമ്യത്തിലുള്ള രാജഗോപാലിനോട് ജൂലൈ ഏഴിനകം കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 2001 ലാണ് കേസിനാസ്പദമായ സംഭവം. ശരവണഭനിലെ ജീവനക്കാരനായിരുന്ന പ്രിൻസ് ശാന്തകുമാരൻ എന്നയാളുടെ ഭാര്യജീവ ജ്യോതിയെ സ്വന്തമാക്കാനായി രാജഗോപാൽ പ്രിൻസ് ശാന്തകുമാരനെ കൊന്നു കുഴിച്ചു മൂടി എന്നാണ് കേസ്.എട്ട് വാടകക്കൊലയാളികളെ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്.ജീവ ജ്യോതിയെ തന്റെ മൂന്നാം ഭാര്യയാക്കാൻ രാജഗോപാൽ ആഗ്രഹിച്ചു. എന്നാൽ ജീവജ്യോതിയും ശാന്തകുമാരനും ഇത് എതിർത്തു. ഇതേത്തുടർന്നാണ് ശാന്തകുമാരനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. 2009 ലാണ് മദ്രാസ് ഹൈക്കോടതി രാജഗോപാലിനെ ശിക്ഷിച്ചത്. തുടർന്ന് ആരോഗ്യനില കണക്കിലെടുത്ത് ജാമ്യം നൽകുകയായിരുന്നു. ഇന്ത്യയിൽ മാത്രം 25 ഹോട്ടലുകളുള്ള ശരവണ ഭവന് യു.എസ്, യു.കെ, ഓസ്ട്രേലിയ അടക്കം 20 രാജ്യങ്ങളിൽ ഹോട്ടലുകളുണ്ട്. content highlights:SC upholds life term for Saravana Bhavan owner P Rajagopal


from mathrubhumi.latestnews.rssfeed https://ift.tt/2FzjLJE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages