ഉപഗ്രഹവേധ മിസൈല്‍ ശേഷി ഇന്ത്യക്ക് നേരത്തെയുണ്ട്; പരീക്ഷിക്കാൻ തീരുമാനിച്ചത് 2014 ൽ- നിർമലാ സീതാരാമൻ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, March 28, 2019

ഉപഗ്രഹവേധ മിസൈല്‍ ശേഷി ഇന്ത്യക്ക് നേരത്തെയുണ്ട്; പരീക്ഷിക്കാൻ തീരുമാനിച്ചത് 2014 ൽ- നിർമലാ സീതാരാമൻ

ന്യൂഡൽഹി: ഉപഗ്രഹവേധ മിസൈലുകൾ വികസിപ്പിക്കാനുള്ള ശേഷി ഇന്ത്യ നേരത്തെ തന്നെ ആർജിച്ചതാണെങ്കിലും അവപരീക്ഷിക്കാനുള്ള തീരുമാനം 2014-ലാണ് എടുത്തതെന്ന്കേന്ദ്ര പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ. 2014-ൽ മോദി സർക്കാർ അധികാരത്തിലേറി ഏതാനും മാസങ്ങൾക്കകമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നും ഒരു രാജ്യത്തിനും ഈ സാങ്കേതികവിദ്യ വിൽക്കാനോ കൈമാറാനോ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രിയുടെ വിശദീകരണം. മിഷൻ ശക്തി എന്ന് പേരിട്ട ദൗത്യം വിജയകരമായി പൂർത്തീകരിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. ഇത് നമ്മുടെ രാജ്യത്തിന്റെ പ്രധാനനേട്ടമാണ്. ഈ ദൗത്യം വിജയകരമായി പൂർത്തീകരിച്ചതോടെ ഇത്തരം സാങ്കേതികവിദ്യ കൈവശമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹവേധ മിസൈലിന്റെ സാങ്കേതികവിദ്യ ഒരു രാജ്യത്തുനിന്നും കടമെടുക്കാനോ വാങ്ങാനോ കഴിയില്ല- മന്ത്രി പറഞ്ഞു. അതേസമയം, ഇത്തരം മിസൈലുകൾ വികസിപ്പിക്കാനുള്ള ശേഷി നേരത്തെ ഇന്ത്യയ്ക്കുണ്ടായിരുന്നു എന്ന വാദവും കേന്ദ്ര പ്രതിരോധമന്ത്രി അംഗീകരിച്ചു.വലുതും ചെറുതുമായ ഒട്ടേറെ ഉപഗ്രഹങ്ങൾ ഇന്ത്യ വികസിപ്പിച്ചിട്ടുണ്ടെന്നും ബഹിരാകാശരംഗത്ത് ധാരാളംനേട്ടങ്ങൾ കൊയ്തിട്ടുണ്ടെന്നും ഇതൊന്നും ആരുംനിഷേധിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. പക്ഷേ, ഇത്തരം മിസൈൽ വികസിപ്പിക്കാനുള്ള ശേഷിയുണ്ടായിട്ടും മുൻസർക്കാരുകൾ അത്തരം നീക്കങ്ങൾക്ക് അനുമതി നൽകിയിരുന്നില്ല. 2012-ൽ അഗ്നി-5 മിസൈൽ പരീക്ഷിച്ചപ്പോളും ഉപഗ്രഹവേധ മിസൈൽ പരീക്ഷിക്കാൻ യു.പി.എ സർക്കാർഡി.ആർ.ഡി.ഒ.യ്ക്ക് സർക്കാർ അനുമതി നൽകിയിരുന്നില്ലെന്നും നിർമലാ സീതാരാമൻ വെളിപ്പെടുത്തി. മിഷൻ ശക്തിയുടെ പരീക്ഷണം വിജയകരമായെന്ന് പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചതിനെ വിമർശിക്കുന്നവർക്കും കേന്ദ്ര പ്രതിരോധമന്ത്രി മറുപടി നൽകി. ബഹിരാകാശമേഖലയുടെ ചുമതലയുള്ള മന്ത്രി പ്രധാനമന്ത്രിയാണ്. അതിനാൽ ബഹിരാകാശ രംഗത്തെ സുപ്രധാനനേട്ടം അദ്ദേഹം രാജ്യത്തെ അറിയിച്ചതിൽ എന്താണ് തെറ്റ് ? രാജ്യം ഇതൊന്നും അറിയേണ്ടേ? - മന്ത്രി ചോദിച്ചു. പ്രധാനമന്ത്രിയെ വിമർശിക്കുന്നവർ ഇത് ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന നേട്ടമാണെന്ന് മനസിലാക്കണമെന്നും നിർമലാ സീതാരാമൻ പറഞ്ഞു. Content Highlights:anti satellite missile mission shakthi, nirmala sitharaman says modi govt takes decision on 2014


from mathrubhumi.latestnews.rssfeed https://ift.tt/2HTaNcU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages