ഒന്നും ചോദിച്ചിട്ടില്ല, ഒന്നും ആഗ്രഹിക്കുന്നുമില്ല; ഞാനൊരു സാധാരണ പ്രവര്‍ത്തകന്‍ മാത്രം- കെ.വി തോമസ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, March 28, 2019

ഒന്നും ചോദിച്ചിട്ടില്ല, ഒന്നും ആഗ്രഹിക്കുന്നുമില്ല; ഞാനൊരു സാധാരണ പ്രവര്‍ത്തകന്‍ മാത്രം- കെ.വി തോമസ്

കൊച്ചി:ലോക്സഭാ സീറ്റ് നൽകാതിരുന്നതിന് പരിഭവം പ്രകടിപ്പിച്ച കെ.വി തോമസിന് എറണാകുളത്ത് കോൺഗ്രസ് പ്രവർത്തകരുടെ സ്വീകരണം. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ കെ. വി തോമസിനെ അണികൾ മുദ്രാവക്യം വിളികളോടെ ഹാരമണിയിച്ച് സ്വീകരിച്ചു.ലോക്സഭാ സീറ്റുമായി ബന്ധപ്പെട്ട് കോൺഗ്രസിൽപ്രശ്നങ്ങളൊന്നുമില്ലെന്നും പ്രചാരണ പ്രവർത്തനങ്ങളുമായി എല്ലാ മണ്ഡലങ്ങളിലേക്കും പോകുമെന്നും കെ.വി. തോമസ് മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ പ്രവർത്തകനായാണ് താൻ ഇപ്പോൾ എത്തിയതെന്നും സാധാരണ പ്രവർത്തകനായിരിക്കുന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 1968 മുതലാണ് ഭാരവാഹിയായത്. അന്നുമുതൽ ഇന്നുവരെ കോൺഗ്രസ് പ്രവർത്തകരോടൊപ്പമാണ് ഞാൻ. ഡിസിസി, പ്രസിഡന്റായി, കെപിസിസി ട്രഷറർ, എംപി, എംഎൽഎ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ടെന്നും കെ.വി തോമസ് കൂട്ടിച്ചേർത്തു. യുഡിഎഫ് സ്ഥാനാർഥികൾ വലിയ ഭൂരിപക്ഷത്തിൽ ജയിച്ച് രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന സാഹചര്യമുണ്ടാകണമെന്നും കെ.വി തോമസ് പറഞ്ഞു. സീറ്റ് നിഷേധിക്കപ്പെട്ടതിൽ പ്രശ്നങ്ങൾ ഒന്നുമില്ല. മാസങ്ങൾക്ക് മുമ്പെ ഞാൻ മാറാൻ തയ്യാറായിരുന്നു. അക്കാര്യം നേതൃത്വത്തെ അറിയിച്ചിരുന്നതുമാണ്. സീറ്റ് ഇല്ലായെന്ന കാര്യം എന്നോട് പറഞ്ഞിരുന്നില്ല. അക്കാര്യം മാധ്യമങ്ങളിൽ കൂടിയാണ് ഞാൻ അറിഞ്ഞത്. അതിലുള്ള വേദന മാത്രമാണ് ഞാൻ അറിയിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. നേതാക്കളെയും പ്രവർത്തകരേയും കണ്ടതിനാൽ ഇപ്പോൾ വിഷമം ഒന്നുമില്ല. എന്തെങ്കിലും ഉറപ്പിന്റെ പേരിലല്ല പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തകരാണ് എന്റെ ഏറ്റവും വലിയ ശക്തി. അവരോടൊപ്പം ഞാനുമുണ്ടാകും. യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് വരും എന്നുള്ളത് അഭ്യൂഹങ്ങൾ മാത്രമാണ്. ഞാൻ ഒരു സ്ഥാനങ്ങളും ചോദിച്ചിട്ടില്ല, ഒരു സ്ഥാനങ്ങളും ആഗ്രഹിക്കുന്നുമില്ല- കെ.വി. തോമസ് വ്യക്തമാക്കി. Content Highlights:K V Thomas arrive in Eranakulam, get warm welcome from party workers


from mathrubhumi.latestnews.rssfeed https://ift.tt/2UY4qss
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages