മുംബൈ: 2025ൽ പാകിസ്താൻ ഇന്ത്യയുടെ ഭാഗമാകുമെന്ന് പ്രസംഗിച്ച് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ്കുമാർ. "ഇത് നിങ്ങൾ എഴുതി വെച്ചോളൂ, അഞ്ചോ ഏഴോ വർഷം കഴിയുമ്പോൾ നിങ്ങൾക്ക്കറാച്ചിയിലോ ലാഹോറിലോ റാവൽപിണ്ടിയിലോ സിയാൽകോട്ടിലോ വീട് വാങ്ങുകയോ വ്യാപാര സ്ഥാപനം തുടങ്ങുകയോ ചെയ്യാം", ഇന്ദ്രേഷ്കുമാർ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ്സാണ് പ്രസംഗം റിപ്പോർട്ട് ചെയ്തത്. "1947ന് മുമ്പ് പാകിസ്താൻ ഉണ്ടായിരുന്നില്ല. 1945ന് മുമ്പ് ഹിന്ദുസ്ഥാന്റെ ഭാഗമായിരുന്നു അത്. 2025നു ശേഷവും അത് ഹിന്ദുസ്ഥാന്റെ ഭാഗമാകും",അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യദ്രോഹികൾക്കെതിരേ നടപടിയെടുക്കണമെന്ന് ഹമീദ് അൻസാരിയെയും നസറുദ്ദീനെയും പരാമർശിച്ചുകൊണ്ട് വിവാദ പ്രസ്താവനയും അദ്ദേഹം നടത്തി. "ദേശദ്രോഹികൾക്കെതിരേയും നടപടിയുണ്ടാവണം.അവർ മഹാരാഷ്ട്രയിൽ നിന്നുള്ളവരോ ജെൻയുക്കാരോ ആരോ ആവട്ടെ. അങ്ങനെയെങ്കിൽ മറ്റൊരുനസറുദ്ദീനോ, ഹമാദ് അൻസാരിയോ, നവജ്യോത് സിദ്ദുവോ ഉണ്ടാവില്ല". രാജ്യം മുഴുവൻ കശ്മീരികൾക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. എന്നിട്ടും എന്തു കൊണ്ടാണ് കശ്മീർ എല്ലാ ഹിന്ദുസ്ഥാനികൾക്കായും തുറന്നു കൊടുക്കാത്തതെന്നുംഅദ്ദേഹം ആരോപിച്ചു. content highlights:In 6 Years, We Can Buy Houses in Karachi says RSS Leader
from mathrubhumi.latestnews.rssfeed https://ift.tt/2F6Cw74
via
IFTTT
No comments:
Post a Comment