കെ.വി തോമസിനെ ലക്ഷ്യമിട്ട് ബിജെപി; ചരട് വലിച്ച് ടോം വടക്കന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, March 17, 2019

കെ.വി തോമസിനെ ലക്ഷ്യമിട്ട് ബിജെപി; ചരട് വലിച്ച് ടോം വടക്കന്‍

ന്യൂഡൽഹി: കെ.വി തോമസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ്സ് ശ്രമം നടത്തുന്നതിനിടെ അദ്ദേഹത്തെ ബിജെപിയിലെത്തിക്കാൻ ശ്രമം നടക്കുന്നു. അടുത്തിടെ കോൺഗ്രസ്സിൽ നിന്ന് ബിജെപിയിലേക്ക് മാറിയ ടോം വടക്കനാണ് ഇതിന് ചുക്കാൻ പിടിക്കുന്നതെന്നാണ് സൂചന കെവി തോമസിനെ എറണാകുളത്ത് മത്സരിപ്പിക്കുന്നത് ആലോചിക്കണമെന്നാണ് ബിജെപിക്കകത്ത് ഇതിനോടകം നിർദേശങ്ങൾ വന്നിരുന്നു. ഹൈബി ഈഡന് സ്ഥാനാർഥിത്വം നൽകിയതിൽ കെവി തോമസ് വലിയ പ്രതിഷേധമാണ് പരസ്യമായി രേഖപ്പെടുത്തിയത്. പാർട്ടിവിട്ട് ബി.ജെ.പി.യിൽ ചേരുമോ എന്ന് ഡൽഹിയിൽ മാധ്യമങ്ങൾ തോമസിനോട് ചോദിച്ചപ്പോൾ, ഇല്ലായെന്ന വ്യക്തമായ മറുപടി കെവി തോമസിൽ നിന്ന്ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. "പാർട്ടിയുടെ തീരുമാനത്തിൽ താൻ നടുക്കത്തിലാണ്. ഒരു നേതാവ് പോലും സൂചന നൽകിയില്ല.ഭാവികാര്യങ്ങൾ അടുപ്പമുള്ളവരുമായും അനുയായികളുമായും ആലോചിച്ചു തീരുമാനിക്കും. ബി.ജെ.പി.യിലേക്കു പോവുമോയെന്ന് ആവർത്തിച്ചു ചോദിച്ചപ്പോൾ ബി.ജെ.പി.യും സി.പി.എമ്മും ഉൾപ്പെടെ എല്ലാ പാർട്ടികളിലും തനിക്കു സുഹൃത്തുക്കളുണ്ട്", എന്നായിരുന്നു കെവി തോമസിന്റെമറുപടി.ഇതാണ്ബിജെപി ഉപയോഗപ്പെടുത്തുന്നത്. ഇടഞ്ഞു നിൽക്കുന്ന തോമസിനെ അനുനയിപ്പിക്കാൻ ന്യൂഡൽഹിയിൽ കെവിതോമസിന്റെ വീട്ടിൽ ചെന്നിത്തലയെത്തിയിട്ടുണ്ട്. അടച്ചിട്ട മുറിയിൽ ചർച്ച തുടരുകയാണ്. കെ.വി. തോമസ് ബി.ജെ.പി.യിലേക്ക് പോകുമെന്ന പ്രചാരണം ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം പുകഴ്ത്തി എന്നതായിരുന്നു അതിനുകാരണമായി പറഞ്ഞിരുന്നത്. എന്നാൽ, പ്രസംഗത്തിന്റെ സാഹചര്യങ്ങൾ പാർട്ടിനേതൃത്വത്തിന് വിശദീകരിച്ച് അന്ന് വിവാദങ്ങളിൽനിന്ന് കെ.വി. തോമസ് പുറത്തുകടന്നു. കെ.വി. തോമസ് പാർട്ടിയിലേക്ക് വരുമെന്ന് പ്രചരിപ്പിക്കാൻ ബി.ജെ.പി.യിൽനിന്നും ചിലഘട്ടങ്ങളിൽ ശ്രമമുണ്ടായിരുന്നു. കേരളത്തിൽനിന്ന് പല പ്രമുഖരെയും ലക്ഷ്യമിട്ടപ്പോൾ അതിലൊരാൾ കെ.വി. തോമസാണെന്നും ബി.ജെ.പി.നേതാക്കൾ രഹസ്യമായി പറഞ്ഞുനടന്നിരുന്നു. എന്നാൽ, ഒരുഘട്ടത്തിലും പേര് പരസ്യമായി പറയാൻ തയ്യാറായിരുന്നില്ല. തോമസിനെ എത്രയുംവേഗം പാർട്ടിക്കുള്ളിൽ സെറ്റിൽ ചെയ്യാനുള്ള നീക്കം ഹൈക്കമാൻഡിൽനിന്ന് ഉണ്ടാവുന്നുണ്ട്. content highlights:Tom Vadakkan and K V Thomas, possibilities in BJP


from mathrubhumi.latestnews.rssfeed https://ift.tt/2JsfUU2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages