മത്സരിക്കാൻ സീറ്റ് നല്‍കിയില്ല; കോണ്‍ഗ്രസ് എം.എല്‍.എ പാര്‍ട്ടി ഓഫീസിലെ 300 കസേരകള്‍ കൊണ്ടുപോയി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 27, 2019

മത്സരിക്കാൻ സീറ്റ് നല്‍കിയില്ല; കോണ്‍ഗ്രസ് എം.എല്‍.എ പാര്‍ട്ടി ഓഫീസിലെ 300 കസേരകള്‍ കൊണ്ടുപോയി

ഔറംഗാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നിഷേധിച്ചതിൽ രോഷാകുലനായ എം.എൽ.എ പാർട്ടി ഓഫീസിലെ 300 കസേരകൾ എടുത്തുകൊണ്ടുപോയി. സെൻട്രൽ മഹാരാഷ്ട്രയിലെ കോൺഗ്രസ് എം.എൽ.എയായ അബ്ദുൾ സത്താറാണ് തന്റെ അണികളുടെ സഹായത്തോടെ പാർട്ടി ഓഫീസിലെ മുന്നൂറോളം കസേരകൾ കടത്തിയത്. നേരത്തെ കോൺഗ്രസ് പ്രാദേശിക ഘടകം മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ എൻ.സി.പിയോട് ചേർന്ന് കോൺഗ്രസ് ഓഫീസായ ഗാന്ധി ഭവനിൽ യോഗം സംഘടിപ്പിച്ചിരുന്നു. യോഗം തുടങ്ങുന്നതിന് മുന്നോടിയായി ഓഫീസിലെത്തിയ സത്താറും അണികളും കേസരകൾ കടത്തുകയായിരുന്നു. സില്ലോട് നിന്നുള്ള എം.എൽ.എയായ സത്താർ താൻ പാർട്ടി വിട്ടെന്നും കസേരകൾ തന്റേതായതിനാലാണ് എടുത്തതെന്നും മാധ്യമങ്ങളോട്വ്യക്തമാക്കി. കോൺഗ്രസ് ഓഫീസിൽ ഇരിക്കാൻ കസേരകൾ ഇല്ലാത്തതിനാൽ പിന്നീട് എൻ.സി.പി ഓഫീസിൽ വെച്ചാണ് മുന്നണി യോഗം ചേർന്നത്. ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന അബ്ദുൾ സത്താർ ഔറംഗബാദ് ലോക്സഭാ സീറ്റിലേക്ക് പാർട്ടി തന്നെ പരിഗണിക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. എന്നാൽ കോൺഗ്രസ് മറ്റൊരു നേതാവിനെ സ്ഥാനാർഥിയാക്കിയതാണ് സത്താറിനെ പ്രകോപിപ്പിച്ചത്. തന്നെ സ്ഥാനാർഥിയാക്കാൻ കഴിയാത്ത പാർട്ടിക്ക് തന്റെ കസേരകളും വേണ്ടെന്നാണ് ഇയാളുടെ നിലപാട്. ആവശ്യമെങ്കിൽ പുതിയ സ്ഥാനാർത്ഥി പാർട്ടിക്ക് പുതിയ കസേരകൾ വാങ്ങിച്ച് നൽകട്ടെ എന്നും സത്താർ പറയുന്നു. എന്നാൽ സത്താറിന്റെ രാജി അംഗീകരിച്ചിട്ടില്ലെന്നാണ് കോൺഗ്രസ് ഭാരവാഹികൾ പറയുന്നത്. തന്റെ കസേരകൾ ആവശ്യം വന്ന ഘട്ടത്തിൽ അദ്ദേഹം അത് കൊണ്ടുപോയി എന്ന് മാത്രമേ ഉള്ളുവെന്നും അതിൽ തങ്ങൾക്ക് നിരാശയില്ലെന്നും മണ്ഡലത്തിലെ സ്ഥാനാർഥി സുബാഷ് സംബാദ് പ്രതികരിച്ചു. content highlights:Denied Ticket, Congress leader Takes Away 300 Chairs From Party Office


from mathrubhumi.latestnews.rssfeed https://ift.tt/2CGGnqT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages