അഹമ്മദാബാദ്: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി മാൻസുഖ് മാണ്ഡവ്യ. മുത്തശ്ശിയായ ഇന്ദിരാഗാന്ധിയുടേത് പോലെയുള്ള മൂക്കുണ്ടായാൽ മാത്രം ഭരണം കിട്ടുമെന്ന് ഉറപ്പില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം. മുത്തശ്ശിയുടെ മൂക്കുണ്ടായാൽ മാത്രം അധികാരത്തിലേറാമെങ്കിൽ ചൈനയിലെ എല്ലാവീട്ടിൽനിന്നും പ്രസിഡന്റുമാരുണ്ടാകുമായിരുന്നല്ലോ എന്നും മന്ത്രി പറഞ്ഞു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെപ്പോലെയാണ് കൊച്ചുമകൾ പ്രിയങ്കാ ഗാന്ധിയുമെന്ന കോൺഗ്രസ് പ്രചാരണത്തിന് മറുപടി നൽകുന്നതിനിടെയായിരുന്നു കേന്ദ്രമന്ത്രി വിവാദപരാമർശം നടത്തിയത്. ഇന്ദിരാഗാന്ധിയുടെ മൂക്കാണ് പ്രിയങ്കാ ഗാന്ധിക്കുമെന്നാണ് കോൺഗ്രസുകാർ പറയുന്നതെന്നും എന്നാൽ അതുകൊണ്ടൊന്നും ഭരണംകിട്ടുമെന്ന് ഉറപ്പില്ലെന്നും മാൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഗുജറാത്തിലെ ആനന്ദിൽ ബി.ജെ.പി. വിജയ് സങ്കൽപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കൻ ഉത്തർപ്രദേശിന്റെ സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധി അടുത്തിടെയാണ് ചുമതലയേറ്റത്. ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണത്തിൽ നിർണായക പങ്കുവഹിക്കുന്ന അവരുടെ വേഷവിധാനങ്ങളും മറ്റും നേരത്തെ ചർച്ചയായിരുന്നു. മുൻ പ്രധാനമന്ത്രിയും മുത്തശ്ശിയുമായ ഇന്ദിരാഗാന്ധിയെ അനുസ്മരിപ്പിക്കുംവിധമാണ് പ്രിയങ്കാ ഗാന്ധിയുടെ വേഷവിധാനങ്ങളെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. Content Highlights:union minister mansukh mandavaiya mocks congress Secretary priyanka gandhi
from mathrubhumi.latestnews.rssfeed https://ift.tt/2HGGFSL
via
IFTTT
No comments:
Post a Comment