മെസ്സിക്ക് 33-ാം ഹാട്രിക്ക്; ബെറ്റിസിനെ തകര്‍ത്ത് ബാഴ്‌സ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, March 18, 2019

മെസ്സിക്ക് 33-ാം ഹാട്രിക്ക്; ബെറ്റിസിനെ തകര്‍ത്ത് ബാഴ്‌സ

മാഡ്രിഡ്: ലാ ലിഗയിൽ ലയണൽ മെസ്സിയുടെ ഹാട്രിക്കിൽ തകർപ്പൻ ജയവുമായി ബാഴ്സലോണ. തിങ്കളാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ റയൽ ബെറ്റിസിനെ ഒന്നിനെതിരേ നാലു ഗോളുകൾക്കാണ് ബാഴ്സ തോൽപ്പിച്ചത്. മെസ്സി ഹാട്രിക്ക് നേടിയപ്പോൾ ഒരു ഗോളും ഒരു അസിസ്റ്റുമായി ലൂയിസ് സുവാരസും കളംനിറഞ്ഞു. ലീഗിൽ മെസ്സിയുടെ 33-ാം ഹാട്രിക്കായിരുന്നു ഇത്. വിജയത്തോടെ ലാ ലിഗ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിനേക്കാൾ 10 പോയന്റിന്റെ ലീഡ് നേടാനും ബാഴ്സയ്ക്കായി. 18, 45+2, 85 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ. 63-ാം മിനിറ്റിൽ സുവാരസ് സ്കോർ ചെയ്തു. 82-ാം മിനിറ്റിൽ ലോറൻ മോറോന്റെ ബൂട്ടിൽ നിന്നായിരുന്നു ബെറ്റിസിന്റെ ആശ്വാസ ഗോൾ. ബെറ്റിസിന്റെ മൈതാനത്ത് മത്സരത്തിന്റെ തുടക്കംമുതൽ തന്നെ ബാഴ്സയുടെ ആധിപത്യമായിരുന്നു. 18-ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ മെസ്സി ബാഴ്സയ്ക്ക് ലീഡ് നൽകി. ആദ്യ പകുതിയുടെ അധിക സമയത്ത് മെസ്സി ബാഴ്സയുടെ ലീഡുയർത്തി. പന്തുമായി മുന്നേറിയ സുവാരസിനെ ബെറ്റിസ് ഡിഫൻഡർമാർ വളഞ്ഞു, ഈ സമയത്ത് പന്ത് സ്വീകരിച്ച മെസ്സി ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെ പന്ത് വലയിലെത്തിച്ചു. മികച്ച രീതിയിൽ മുന്നേറിയ സുവാരസിന്റെ അവസരമായിരുന്നു അടുത്തത്. 63-ാം മിനിറ്റിൽ ബാഴ്സ ഡിഫൻഡർ പിക്വെയുടെ പാസിൽ നിന്നായിരുന്നു സുവാരസിന്റെ ഗോൾ. ഒമ്പത് മിനിറ്റുകൾക്കു ശേഷം ലായിനസിന്റെ അസിസ്റ്റിൽ നിന്ന് ലോറൻ മോറോൻ ബെറ്റിസിന്റെ ആശ്വാസ ഗോൾ നേടി. 85-ാം മിനിറ്റിൽ ഇവാൻ റാക്കിറ്റിച്ചിന്റെ പാസ് സ്വീകരിച്ച മെസ്സി, ബെറ്റിസ് ഡിറൻഡർമാരെയും ഗോൾകീപ്പറെയും കബളിപ്പിച്ച് പന്ത് ചിപ്പ് ചെയ്ത് വലയിലെത്തിച്ചു. Content Highlights:Messi scores a hat-trick as Barca move 10 points clear


from mathrubhumi.latestnews.rssfeed https://ift.tt/2FiK7AB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages