ന്യൂഡൽഹി: കേരള ചരിത്രത്തിലെ മാറുമറയ്ക്കൽ പ്രക്ഷോഭമടക്കമുള്ള പാഠഭാഗങ്ങൾ ഒഴിവാക്കി എൻ.സി.ഇ.ആർ.ടി. പാഠപുസ്തകം. ഒമ്പതാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിലെ 70-പേജുകളാണ് ഒഴിവാക്കിയിരിക്കുന്നത്. വസ്ത്രധാരണം നമ്മുടെ സാമൂഹിക മാറ്റങ്ങളിൽ എങ്ങനെ സ്വാധീനം ചെലുത്തി എന്നതിനെ കുറിച്ചുള്ള പാഠത്തിലായിരുന്നു മാറുമറയ്ക്കൽ പ്രക്ഷോഭത്തെ കുറിച്ച് പറഞ്ഞിരുന്നത്. കുട്ടികളുടെ പഠനഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പാഠഭാഗം നീക്കിയതെന്നാണ് എൻ.സി.ആർ.ടി.യുടെ ഭാഗത്തുനിന്നുള്ള പ്രതികരണം. കേരള ചരിത്രം പറയുന്നതടക്കമുള്ള മൂന്ന് പാഠങ്ങൾ കേന്ദ്ര മാനവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറുടെ നിർദേശപ്രകാരമാണ്മാറ്റിയത്. ഇന്ത്യ ആൻഡ് കണ്ടംപററി വേൾഡ് എന്ന പുസ്കത്തിൽ നിന്നാണ് കേരളത്തിലെ സാമൂഹിക പ്രക്ഷോഭങ്ങൾ പ്രതിപാദിക്കുന്ന പാഠഭാഗം നീക്കം ചെയ്തിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് കേന്ദ്രസർക്കാർ പാഠ്യപദ്ധതിയിൽ മാറ്റങ്ങൾ വരുത്തുന്നത്. 2017ൽ വിവിധ ക്ലാസുകളിലെ 182 പാഠപുസ്തകങ്ങളിലായി തിരുത്തലും കൂട്ടിച്ചേർക്കലുകളുമുൾപ്പെടെ 1334 മാറ്റങ്ങൾ വരുത്തിയിരുന്നു. വസ്ത്രധാരണത്തെ സംബന്ധിച്ച പാഠഭാഗത്തിന് പുറമേ കായിക ചരിത്രം, കർഷക പ്രക്ഷോഭങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചാപ്റ്ററുകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. Copntent Highlights:NCERT drops three chapters from Class nine, one on caste struggles
from mathrubhumi.latestnews.rssfeed https://ift.tt/2ObZYUv
via
IFTTT
No comments:
Post a Comment