യുണൈറ്റഡ് നഴ്‌സ് അസോസിയേഷൻ ഫണ്ടിൽനിന്ന് 3.5 കോടി തട്ടിയെന്നു പരാതി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 16, 2019

യുണൈറ്റഡ് നഴ്‌സ് അസോസിയേഷൻ ഫണ്ടിൽനിന്ന് 3.5 കോടി തട്ടിയെന്നു പരാതി

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എൻ.എ.) ഫണ്ടിൽനിന്ന് 3.5 കോടിയോളം രൂപ തട്ടിയതായി പരാതി. ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായുടെ നേതൃത്വത്തിലാണു സാമ്പത്തിക ക്രമക്കേടു നടന്നതെന്ന് ആരോപിച്ച് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തിരുവനന്തപുരം വെടിവച്ചാൻകോവിൽ പരൂർക്കുഴി മേലേപാണുവിൽവീട്ടിൽ സിബി മുകേഷ് സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകി. 2017 ഏപ്രിൽ മുതൽ കഴിഞ്ഞ ജനുവരി 19 വരെ സംഘടനയുടെ ആക്സിസ് ബാങ്ക് തൃശ്ശൂർ ശാഖയിലെ അക്കൗണ്ടിൽ 3.71 കോടി രൂപ നിക്ഷേപിച്ചിരുന്നതായി രേഖകളുണ്ട്. കരൂർ വൈശ്യ ബാങ്ക് തൃശ്ശൂർ ശാഖയിലും കൊട്ടക് മഹേന്ദ്ര ബാങ്ക് തൃശ്ശൂർ ശാഖയിലുമായി സംഘടനയ്ക്കു പണം ലഭിച്ചിട്ടുണ്ട്. ദേശീയ പ്രസിഡന്റ് ജാസ്മിൻഷായുടെ ഡ്രൈവർ നിതിൻ മോഹനൻ 59.91 ലക്ഷം രൂപ ബാങ്കിൽനിന്ന് പണമായി പിൻവലിച്ചു. ടി.ആർ.എഫ്. ട്രാൻസ്ഫർ വഴി 38.21 ലക്ഷം രൂപയും ബിഗ് സോഫ്റ്റ് ടെക്നോളജീസിന് 12.5 ലക്ഷം രൂപയും ഓഫീസ് സ്റ്റാഫായ ജിത്തു 10.48 ലക്ഷം രൂപയും പിൻവലിച്ചതായും പരാതിയിൽ പറയുന്നു. കൂടാതെ ഷോബി ജോസഫ് എന്ന യു.എൻ.എ. നേതാവിന്റെ പേരിൽ 15.10 ലക്ഷം രൂപയുടെ ഇടപാടും നടന്നു. സംഘടനാ തീരുമാനപ്രകാരമല്ലാതെ പല വ്യക്തികൾക്കും ലക്ഷങ്ങൾ കൊടുത്തതായും പരാതിയിൽ പറയുന്നു. അക്കൗണ്ടിൽ വന്ന തുകയിൽനിന്നാണ് ഇത്രയും തുക കാണാതായത്. 2017 ഏപ്രിൽ മുതൽ അംഗത്വ ഫീസായി 20,000 പേരിൽ നിന്നായി 500 രൂപ വീതം 68 ലക്ഷം രൂപ സമാഹരിച്ചു. കൂടാതെ സംസ്ഥാന സമ്മേളന ഫണ്ട്, ഭാരത് സഹായ നിധി, സഫീറത്ത് സഹായനിധി എന്നിവയിലേക്കും ലക്ഷങ്ങൾ പിരിച്ചിരുന്നു. ഇതിന്റെ രേഖകളെല്ലാം ജില്ലാ-യൂണിറ്റ് ഭാരവാഹികളുടെ കൈവശമുണ്ട്. ഈ തുകയൊന്നും സംഘടനയുടെ അക്കൗണ്ടുകളിൽ വന്നിട്ടില്ല. സംസ്ഥാന ജോയിന്റ് സെക്രട്ടറി ബെൽജോ ഏലിയാസ് രേഖാമൂലം കണക്ക് അവതരിപ്പിക്കാൻ ആവശ്യപ്പെട്ടു കത്തു നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല. ചാരിറ്റബിൾ ട്രസ്റ്റ് ആക്ടും ട്രേഡ് യൂണിയൻ രജിസ്ട്രേഷനും അനുസരിച്ച് പൊതുജനങ്ങളിൽനിന്നു പണം പിരിച്ചു നടത്തുന്ന സംഘടനയുടെ സാമ്പത്തിക ക്രമക്കേടുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. നഴ്സുമാരുടെ മിനിമം വേതനം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചു പോരാട്ടം നടത്തിയ സംഘടനയാണ് യു.എൻ.എ. സിബി മുകേഷിനൊപ്പം സംസ്ഥാന സമിതി അംഗം മുരുക്കുംപുഴ സ്വദേശി എ.മുഹമ്മദും പരാതി നൽകിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷിക്കും തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസ് അറിയിച്ചു. അന്വേഷിച്ച് 30 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകാനാണു നിർദേശം. സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷ് നൽകിയ പരാതിയിലാണു നടപടി. content highlights:United Nurses Association rocked by financial fraud allegation


from mathrubhumi.latestnews.rssfeed https://ift.tt/2TH94OT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages