കണ്ണൂർ: ചരക്കിറക്കുന്നതിനിടയിൽ നിരങ്ങിനീങ്ങിയ ലോറി നിർത്താനുള്ള ശ്രമത്തിനിടയിൽ ഡ്രൈവർ മതിലിനും ലോറിക്കുമിടയിൽ കുടുങ്ങി മരിച്ചു. ഉളിക്കൽ പരിക്കളം തേർമലയിലെ പന്തലാങ്കൽ വീട്ടിൽ പി.സി.സിജോയി(35) ആണ് ദാരുണമായി മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെ കണ്ണൂർ തെക്കി ബസാറിലെ റബ്കോ കെട്ടിടത്തിനു സമീപമാണ് അപകടമുണ്ടായത്. െഎ.ടി.സി. പാർസൽ കമ്പനിയിലേക്ക് കോഴിക്കോട്ടുനിന്ന് പാർസലുമായെത്തിയ ലോറി ഉരുണ്ടാണ് അപകടമുണ്ടായത്. ജീവനക്കാർ ലോറിയിൽനിന്നു സാധനങ്ങളിറക്കുന്ന സമയത്ത് ലോറി നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട സിജോയി വാതിൽ തുറന്ന് ലോറിയിൽ കയറി ബ്രേക്ക് അമർത്താൻ ശ്രമിക്കുന്നതിനിടയിൽ ലോറി സമീപത്തെ മതിലിനിടിക്കുകയായിരുന്നു. മതിലിനും ലോറിയുടെ വാതിലിനും ഇടയിൽ കുടുങ്ങിയ സിജോയിയെ ഓടിക്കൂടിയ നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് ജില്ലാ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തേർമലയിലെ പന്തലാങ്കൽ ചാക്കോയുടെയും വൽസയുടെയും മകനാണ്. സഹോദരങ്ങൾ: സിന്ധു (കരുവഞ്ചാൽ), പരേതയായ ഷിൻസി. ശവസംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് തേർമല സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. content highlights:kannur,lorry accident
from mathrubhumi.latestnews.rssfeed https://ift.tt/2THPqT8
via
IFTTT
No comments:
Post a Comment