മുംബൈ: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസിലെ മുഖ്യപ്രതി നീരവ് മോദിയുടെ ശേഖരത്തിലെ 55 പെയിന്റിങ്ങുകൾ ലേലത്തിൽ വിറ്റഴിച്ചു. 54.84 കോടിരൂപയ്ക്കാണ് രാജാ രവിവർമയുടെത് ഉൾപ്പെടെയുള്ള പെയിന്റിങ്ങുകൾ വിറ്റുപോയത്. മുംബൈ ആസ്ഥാനമായുള്ള സ്ഥാപനമാണ് ആദായനികുതി വകുപ്പിനു വേണ്ടി ലേലം സംഘടിപ്പിച്ചത്. ലേലത്തിലൂടെ ലഭിച്ച തുക ആദായനികുതി വകുപ്പിന് കൈമാറും. രാജാ രവിവർമ ചിത്രം മോഡേൺ, കണ്ടംപററി വിഭാഗത്തിൽപ്പെട്ട ഇന്ത്യൻ പെയിന്റിങ്ങുകൾ, കണ്ടംപററി വിഭാഗത്തിൽപ്പെട്ട ചൈനീസ് പെയിന്റിങ്ങുകൾ തുടങ്ങിയവയാണ് ലേലത്തിൽ വച്ചത്. ചൊവ്വാഴ്ച നടന്ന സാഫ്രോണാർട്ട്സ് സ്പ്രിങ് ലൈവ് ഓക്ഷനിലാണ് നീരവിന്റെ ശേഖരത്തിലെ പെയിന്റിങ്ങുകൾ വിറ്റുപോയത്. തിരുവിതാംകൂർ മഹാരാജാവും അനുജനും ചേർന്ന് ബക്കിങ്ഹാമിലെ പ്രഭു റിച്ചാർഡ് ടെംപിൾ ഗ്രെൻവില്ലെയെ സ്വീകരിക്കുന്ന രാജാ രവിവർമ ചിത്രത്തിന് 14 കോടി രൂപ ലഭിച്ചു. കഴിഞ്ഞയാഴ്ചയാണ് മുംബൈയിലെ പ്രത്യേക കോടതി പെയിന്റിങ്ങുകൾ ലേലം ചെയ്യാൻ ആദായനികുതി വകുപ്പിന് അനുമതി നൽകിയത്. content highlights:nirav modis art collection fetches crores
from mathrubhumi.latestnews.rssfeed https://ift.tt/2U1Cjw4
via
IFTTT
No comments:
Post a Comment