സൂപ്പർ ചാർജ് ടർബോ ഫാസ്റ്റ് ചാർജിങ് സാങ്കേതിക വിദ്യയുമായി ഷാവോമി പുതിയ 100 വാട്ട് ചാർജർ അവതരിപ്പിച്ചു. 4000 എംഎഎച്ച് ബാറ്ററി കേവലം 17 മിനിറ്റിൽ മുഴുവൻ ചാർജ് ആവും. ഓപ്പോയുടെ സൂപ്പർ വിഓഓസി ഫ്ളാഷ് ചാർജ് സാങ്കേതിക വിദ്യയുമായി ഷാവോമിയുടെ സൂപ്പർ ചാർജ് ടർബോ ഫാസ്റ്റ് ചാർജിങ് സാങ്കേതിക വിദ്യ മത്സരിക്കുന്ന വീഡിയോ സിഇഓ ലിൻ ബിൻ പുറത്തുവിട്ടു. ഓപ്പോ ചാർജറിൽ 3,700 എംഎഎച്ച് ബാറ്ററി ഫോൺ 17 മിനിറ്റിൽ 65 ശതമാനം ചാർജ് ആയപ്പോൾ, 100 വാട്ട് സൂപ്പർചാർജ് ടെക്നോളജി ചാർജർ 4000 എംഎഎച്ച് ബാറ്ററി ഫോൺ 17 മിനിറ്റിൽ മുഴുവൻ ചാർജ് ചെയ്തു. ചാർജറുകളുടെ നിർമാണം ഇതിനോടകം ആരംഭിച്ചുകഴിഞ്ഞുവെന്നും റെഡ്മി ഫോണുകൾക്ക് വേണ്ടിയാണ് ഈ സാങ്കേതിക വിദ്യ ആദ്യം ഉപയോഗിക്കുകയെന്നും കമ്പനി മേധാവി ലു വെയ്ബിങ് പറഞ്ഞു. സോഷ്യൽ മീഡിയ സേവനമായ വീബോയിലുടെയാണ് ഷാവോമി പുതിയ ചാർജർ പ്രഖ്യാപിച്ചത്. ചാർജറിന്റെ മറ്റ് വിവരങ്ങൾ വ്യക്തമല്ല. ചാർജറിന്റെ ശേഷി പ്രകടമാക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. റെഡ്മി ഫോണുകളിലാണ് പുതിയ സാങ്കേതിക വിദ്യ ആദ്യം പ്രയോഗിക്കുക എന്ന് വ്യക്തമാക്കിയെങ്കിലും ഏത് ഫോൺ ആയിരിക്കും അതെന്ന് വ്യക്തമല്ല. അധികം വൈകാതെ തന്നെ പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. നിലവിൽ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 855 എസ്ഓസി ചിപ്പുമായെത്തുന്ന ഫോണിന്റെ അണിയറ പ്രവർത്തനങ്ങളിലാണ് കമ്പനി. Content Highlights:Xiaomis 100W Super Charge Turbo Tech Redmi Phone to Integrate
from mathrubhumi.latestnews.rssfeed https://ift.tt/2CDItIc
via
IFTTT
No comments:
Post a Comment