സെന്‍സെക്‌സില്‍ 91 പോയന്റ് നേട്ടത്തോടെ തുടക്കം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, March 26, 2019

സെന്‍സെക്‌സില്‍ 91 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തിങ്കളാഴ്ചയിലെ കനത്ത നഷ്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 91 പോയന്റ് ഉയർന്ന് 37900ലും നിഫ്റ്റി 33 പോയന്റ് നേട്ടത്തിൽ 11387ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 983 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 441 ഓഹരികൾ നഷ്ടത്തിലുമാണ്. നരേഷ് ഗോയലും ഭാര്യയും ജെറ്റ് എയർവെയ്സിന്റെ ബോർഡിൽനിന്ന് രാജിവെച്ചതിനെതുടർന്ന് ഓഹരി വില ഏഴുശതമാനം കുതിച്ചു. ഐഒസി, ഒഎൻജിസി, കോൾ ഇന്ത്യ, റിലയൻസ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, ഹിൻഡാൽകോ, സൺ ഫാർമ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇൻഫോസിസ്, പവർ ഗ്രിഡ് കോർപ്, ടെക് മഹീന്ദ്ര, ടിസിഎസ്, വിപ്രോ, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2HTdKdw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages