കോഴിക്കോട്: ഫെയ്സ്ബുക്കിലെ സി പി എം അനുകൂല പേജ് പോരാളി ഷാജിക്ക് ബദലുമായി കോൺഗ്രസ്. പോരാളി വാസു എന്നാണ് കോൺഗ്രസ് അനുകൂല പേജിന്റെ പേര്. സി പി എമ്മിന്റെ സൈബർ മുഖമായി പരിഗണിക്കപ്പെടുന്ന പോരാളി ഷാജിയിൽ നിലവിൽ അഞ്ചുലക്ഷത്തിലധികം അംഗങ്ങളാണുള്ളത്. എന്നാൽ സൈബർ ഇടത്തെ പുതുമുഖമായ വാസുവിൽ അംഗങ്ങൾ താരതമ്യേന കുറവാണ്. ഇരുപത്തയ്യായിരം അംഗങ്ങളാണ് ഉള്ളത്. രാഷ്ട്രീയ എതിരാളികൾക്കു നേരെ കുറിക്കുകൊള്ളുന്ന ട്രോളുകൾ അവതരിപ്പിക്കുക, നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങൾ പങ്കുവയ്ക്കുക തുടങ്ങിയവയാണ് ഇരു പേജുകളും ചെയ്യുന്നത്. തിരഞ്ഞെടുപ്പുകാലമായതോടെ പാർട്ടികളുടെ സൈബർ പോരാളികൾക്കും തിരക്കേറിയിരിക്കുകയാണ്. സാമൂഹികമാധ്യമങ്ങളിൽ തങ്ങളുടെ നേതാക്കൾക്ക് സ്വീകാര്യത ഉറപ്പാക്കുക, എതിരാളികളുടെ മുൻകാല പോസ്റ്റുകളും നയവ്യതിയാനങ്ങളും കുത്തിപ്പൊക്കുക തുടങ്ങിയ ചുമതലകളും ഇത്തരം പേജുകൾ നിർവഹിക്കാറുണ്ട്. സി പി എം സൈബർ പോരാളികൾ, കൊണ്ടോട്ടി സഖാക്കൾ, അമ്പാടിമുക്ക് സഖാക്കൾ, സി പി എം സൈബർ സഖാക്കൾ തുടങ്ങിയവ സൈബർ ഇടത്തിലെ സി പി എം അനുകൂല പേജുകളാണ്. എന്റെ കോൺഗ്രസ് പാർട്ടി, കോൺഗ്രസ് മിഷൻ 2019, ഒരുമയോടെ യു ഡി എഫ് തുടങ്ങിയവ കോൺഗ്രസ് അനുകൂല പേജുകളാണ്. content highlights:porali shaji and porali vasu
from mathrubhumi.latestnews.rssfeed https://ift.tt/2HKw74q
via
IFTTT
No comments:
Post a Comment