ഇന്ത്യന്‍ സൈനികരെ ഹണി ട്രാപ്പില്‍ കുരുക്കി വിവരങ്ങള്‍ ഐ എസ് ഐക്കു കൈമാറിയ ആള്‍ അറസ്റ്റില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, March 26, 2019

ഇന്ത്യന്‍ സൈനികരെ ഹണി ട്രാപ്പില്‍ കുരുക്കി വിവരങ്ങള്‍ ഐ എസ് ഐക്കു കൈമാറിയ ആള്‍ അറസ്റ്റില്‍

ന്യൂഡൽഹി:പാകിസ്താൻ ചാരസംഘടനയ്ക്കു വേണ്ടി ഇന്ത്യൻ സൈനികരിൽനിന്ന് വിവരങ്ങൾ ചോർത്തിയെടുത്ത ഡൽഹി സ്വദേശി അറസ്റ്റിൽ. മുഹമ്മദ് പർവേസ്(42)നെയാണ് രാജസ്ഥാൻ പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ എസ് ഐക്കു വേണ്ടി ഇന്ത്യൻ സൈനികരെ ഹണി ട്രാപ്പിൽ കുരുക്കി ഇയാൾ വിവരങ്ങൾ ശേഖരിച്ചിരുന്നതായി പോലീസ് അറിയിച്ചു. ദേശദ്രോഹ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ ഇയാളെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 2017 മുതൽ മുഹമ്മദ് ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ചോദ്യം ചെയ്യലിന്റെ ഭാഗമായാണ് മുഹമ്മദിനെ തിങ്കളാഴ്ച ജയ്പരിലെത്തിച്ചത്. തുടർന്ന് രാജസ്ഥാൻ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ(ഇന്റലിജൻസ്)ഉമേഷ് മിശ്ര പറഞ്ഞു. ജയ്പുർ കോടതിയിൽ ഹാജരാക്കിയ മുഹമ്മദിനെ നാലുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടതായും ഉമേഷ് മിശ്ര കൂട്ടിച്ചേർത്തു. സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കുകയും ഇന്ത്യൻ സൈനികരെ കുരുക്കിലാക്കുകയും ചെയ്ത ശേഷം വിവരങ്ങൾ മുഹമ്മദ് ഐ എസ് ഐക്കു കൈമാറുകായിരുന്നു. ഇതിനു പകരമായി ഐ എസ് ഐ മുഹമ്മദിന് സാമ്പത്തിക സഹായം നൽകുകയും ചെയ്തിരുന്നു. ഐ എസ് ഐയുമായി ബന്ധം പുലർത്തിയിരുന്നതായും ഇക്കഴിഞ്ഞ പതിനെട്ടു വർഷത്തിനിടെ 17 തവണ പാകിസ്താനിലേക്ക് പോയിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ മുഹമ്മദ് വെളിപ്പെടുത്തിയിരുന്നു. content highlights:man arrested for spying for pakistan


from mathrubhumi.latestnews.rssfeed https://ift.tt/2OrARgz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages