ഡിസ്‌നിലാന്‍ഡില്‍ 'വെടിയൊച്ച'; ഭീകരാക്രമണമെന്ന് കരുതി ആളുകള്‍ ഭയന്നോടി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, March 24, 2019

ഡിസ്‌നിലാന്‍ഡില്‍ 'വെടിയൊച്ച'; ഭീകരാക്രമണമെന്ന് കരുതി ആളുകള്‍ ഭയന്നോടി

പാരിസ്: പാരിസ് ഡിസ്നിലാൻഡിൽ അവധിയാഘോഷത്തിനെത്തിയവരെ പരിഭ്രാന്തിയിലാക്കി വെടിയൊച്ച. കേട്ട ശബ്ദം ഭീകരാക്രമണത്തിന്റെ സൂചനയെന്ന് കരുതി സന്ദർശകർ ഭയന്നോടി. തകരാറിലായ ലിഫ്റ്റിൽനിന്നോ എസ്കലേറ്ററിൽ നിന്നോ ഉയർന്ന ശബ്ദമാണ് വെടിയൊച്ചയും സ്ഫോടനവുമായിസന്ദർശകർ തെറ്റിദ്ധരിച്ചത്. തുടർന്ന് ഇവർ സുരക്ഷിതസ്ഥാനം തേടി ഭയന്നോടുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവം. തകരാറിനെ തുടർന്ന് ലിഫ്റ്റിൽനിന്നോ എസ്കലേറ്ററിൽനിന്നോ ഉയർന്ന ശബ്ദമാണ് ആളുകളെ ഭയപ്പെടുത്തിയതെന്ന് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ എഫ് പി റിപ്പോർട്ട് ചെയ്തു. "ആക്രമണമാണെന്നാണ് എല്ലാവരും വിചാരിച്ചത്. എല്ലാവരും ഭയന്നുപോയിരുന്നു. ഏതാനും നിമിഷങ്ങൾക്കു ശേഷം പിറകിലെ വഴിയിലൂടെ അവർ ഞങ്ങളെ പുറത്തിറക്കി. എല്ലായിടത്തും പോലീസുണ്ടായിരുന്നു",അലെക്സിയ എന്ന സന്ദർശക പറഞ്ഞു. പാരിസിൽനിന്ന് മുപ്പത് കിലോമീറ്റർ കിഴക്കായാണ് ഡിസ്നിലാൻഡ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന യൂറോപ്പിലെ സ്വകാര്യ വിനോദസഞ്ചാര കേന്ദ്രം എന്ന പ്രത്യേകതയും ഡിസ്നിലാൻഡിനുണ്ട്. content highlights:stampede at paris disney land as crowd mistakes sound for terror attack


from mathrubhumi.latestnews.rssfeed https://ift.tt/2HQmWiI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages