വയനാട്ടിലെയും വടകരയിലെയും സ്ഥാനാർഥികളെ പ്രഖ്യാപിക്കാതെ കോൺഗ്രസ്സിന്റെ എട്ടാം സ്ഥാനാർഥി പട്ടിക - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, March 24, 2019

വയനാട്ടിലെയും വടകരയിലെയും സ്ഥാനാർഥികളെ പ്രഖ്യാപിക്കാതെ കോൺഗ്രസ്സിന്റെ എട്ടാം സ്ഥാനാർഥി പട്ടിക

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാതെ കോൺഗ്രസ് എട്ടാമത്തെ സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ശനിയാഴ്ച അർധരാത്രിയോടെയാണ് 38 ലോക്സഭ മണ്ഡലങ്ങൾ ഉൾപ്പെടുന്ന എട്ടാമത്തെ സ്ഥാനാർഥി പട്ടിക കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തിറക്കിയത്. കർണാടകയിലെ 18 മണ്ഡലങ്ങളിലെയും മധ്യപ്രദേശിലെ ഒമ്പത് മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെയാണ് ശനിയാഴ്ച പ്രഖ്യാപിച്ചത്. ഈ മണ്ഡലങ്ങൾക്ക് പുറമേ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെയും സ്ഥാനാർഥികളെ ശനിയാഴ്ച പ്രഖ്യാപിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ കർണാടകയിലെ ഗുൽബർഗയിലും ദിഗ്വിജയസിങ് മധ്യപ്രദേശിലെ ഭോപ്പാലിലും മത്സരിക്കും. 38 ലോക്സഭ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്കൊപ്പം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അരുണാചൽ പ്രദേശിലെ 53 സ്ഥാനാർഥികളെയും സിക്കിമിലെ 32 സ്ഥാനാർഥികളെയും കോൺഗ്രസ് ശനിയാഴ്ച പ്രഖ്യാപിച്ചു. The Congress Central Election Committee announces the eighth list of candidates for the ensuing elections to the Lok Sabha pic.twitter.com/ywRx1kMU5s — Congress (@INCIndia) March 23, 2019 Content Highlights:loksabha election 2019; congress released eighth list of candidates


from mathrubhumi.latestnews.rssfeed https://ift.tt/2Fvo61I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages