ന്യൂഡൽഹി: കോൺഗ്രസ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച 'ന്യായ്' പദ്ധതി ( മിനിമം വരുമാന പദ്ധതി) പ്രകാരം വർഷം 72,000 രൂപ കൈമാറുക വീട്ടമ്മയുടെ അക്കൗണ്ടിൽ. സ്ത്രീ കേന്ദ്രിതമായ പദ്ധതിയാണിതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. 12,000 രൂപ മാസവരുമാനമില്ലാത്ത രാജ്യത്തെ 20 ശതമാനം കുടുംബങ്ങളാണ് പദ്ധതിയിൽ അംഗങ്ങളാവുക. ഇവർക്ക് മാസം കുറഞ്ഞത് 12,000 രൂപ ഉറപ്പാക്കുന്നതാണ് പദ്ധതി. ഒരു വർഷം 72,000 രൂപ ഉറപ്പായും അക്കൗണ്ടിൽ നേരിട്ട് നൽകും. ഒരാൾക്ക് മാസത്തിൽ 6,000 രൂപയാണ് വരുമാനമെങ്കിൽ സർക്കാരിന്റെ മാസവിഹിതമായ 6,000 രൂപ കൂടി ലഭിക്കുന്നതോടെ വരുമാനം 12,000 രൂപയാവും. എന്നാൽ, എല്ലാവരുടെയും വരുമാനക്കണക്ക് കൃത്യമായി എടുക്കാനാവില്ല. അതിനാൽ 7,000 രൂപയോ 8,000 രൂപയോ മാസം കിട്ടുന്നവർക്ക് സർക്കാരിന്റെ മാസവിഹിതമായ 6,000 രൂപ കൂടി ലഭിക്കുന്നതോടെ മാസവരുമാനം യഥാക്രമം 13000, 14000 രൂപയായി ഉയരും. അതിനാൽ ന്യായം പദ്ധതിയെ വരുമാനം 12,000 രൂപയിലെത്തിക്കാനുള്ള പദ്ധതി(ടോപ്പ് അപ്പ് സ്കീം)യായി കണക്കാക്കാനാകില്ല- സുർജേവാല പറഞ്ഞു. കൈവിരലിലെണ്ണാവുന്ന സമ്പന്നരുടെ 3.17 ലക്ഷം കോടി രൂപയുടെ വായ്പ പ്രധാനമന്ത്രിക്ക് എഴുതിത്തള്ളാമെങ്കിൽ പാവപ്പെട്ടവർക്ക് 72,000 രൂപ നൽകുന്നതിനെ എന്തിനാണ് അദ്ദേഹം എതിർക്കുന്നതെന്ന് കോൺഗ്രസ് വക്താവ് ചോദിച്ചു. ഖജനാവിലെ 210 കോടി രൂപ 89 വിദേശയാത്രകൾക്കും 5000 കോടി രൂപ പരസ്യത്തിനും ചെലവഴിച്ച പ്രധാനമന്ത്രിയാണ് പാവപ്പെട്ടവർക്കുള്ള പദ്ധതിയെ എതിർക്കുന്നത്- സുർജേവാല ആരോപിച്ചു. ദാരിദ്ര്യത്തിനെതിരേയുള്ള മിന്നലാക്രമണമെന്ന് രാഹുൽ 'ന്യായ്' പദ്ധതി ദാരിദ്ര്യത്തിനെതിരേയുള്ള മിന്നലാക്രമണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 20 ശതമാനത്തോളം വരുന്ന പാവപ്പെട്ടവർക്ക് വർഷം 72,000 രൂപയാണ് നൽകുന്നത്. അവർ (ബി.ജെ.പി.) നോട്ടുനിരോധനവും ഗബ്ബർ സിങ് ടാക്സും (ജി.എസ്.ടി.) നടപ്പാക്കി. നമ്മൾ (കോൺഗ്രസ്) ജനങ്ങൾക്ക് ന്യായവും യഥാർഥ ജി.എസ്.ടി.യുമാണ് നൽകുക- രാഹുൽ ട്വിറ്ററിൽ കുറിച്ചു. content highlights:Congress targets women with NYAY scheme, money to be deposited in their accounts
from mathrubhumi.latestnews.rssfeed https://ift.tt/2TZRqGr
via
IFTTT
No comments:
Post a Comment