സ്തനാര്‍ബുദനിര്‍ണയ ബ്രാ; അരമണിക്കൂര്‍ ഉപയോഗിച്ചാല്‍ രോഗം തിരിച്ചറിയാം, പരീക്ഷണം വിജയം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 27, 2019

സ്തനാര്‍ബുദനിര്‍ണയ ബ്രാ; അരമണിക്കൂര്‍ ഉപയോഗിച്ചാല്‍ രോഗം തിരിച്ചറിയാം, പരീക്ഷണം വിജയം

തലശ്ശേരി: കോടിയേരി മലബാർ കാൻസർ സെന്ററിൽ സ്തനാർബുദരോഗനിർണയത്തിന് രോഗികളുടെ സഹകരണത്തോടെ നടത്തിയ പരീക്ഷണം വിജയം. 117 രോഗികളുടെ സഹകരണത്തോടെയാണ് ഗവേഷണം നടത്തിയത്. ഇതിനായി രൂപകല്പന ചെയ്ത വെയറബിൾ സ്ക്രീനിങ് ഉപകരണം (ബ്രാ) ഉടൻ വിപണിയിലെത്തും. മൊറോട്ട ബിസിനസ് എൻജിനീയറിങ് ഇന്ത്യ ലിമിറ്റഡ് ഇവ വിപണിയിലെത്തിക്കാൻ നടപടി തുടങ്ങി. സിമേറ്റിലെ ശാസ്ത്രജ്ഞയായ ഡോ. എ.സീമയാണ് ഇതുസംബന്ധിച്ച ഗവേഷണം നടത്തിയത്. രോഗമുള്ളവർ ബ്രാ ധരിച്ചാൽ സ്തനത്തിൽ വ്യത്യാസമുണ്ടെങ്കിൽ തിരിച്ചറിയാൻ കഴിയും. കേന്ദ്രസർക്കാർ സ്ഥാപനങ്ങളായ സിമേറ്റ്, സിഡാക്ക്, കോടിയേരി മലബാർ കാൻസർ സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് ഗവേഷണം നടത്തിയത്. ഇതുപയോഗിച്ചാൽ വേദനയോ ബുദ്ധിമുട്ടോ ഇല്ലെന്ന് ധരിച്ചവർ പറഞ്ഞു. പൊതുവെ സ്തനാർബുദരോഗനിർണയത്തിന് മാമോഗ്രാഫി പരിശോധനയാണ് നടത്തുന്നത്. ബ്രാ വരുന്നതോടെ ഇതുപയോഗിച്ച് സംശയമുള്ളവർ രോഗസ്ഥിരീകരണത്തിന് മാമോഗ്രാഫി പരിശോധന നടത്തിയാൽ മതി. രോഗികളോടൊപ്പം 200 വൊളന്റിയർമാരും ഗവേഷണത്തിന് സഹായികളായി. അരമണിക്കൂർ ബ്രാ ഉപയോഗിച്ചാൽ രോഗസാധ്യത തിരിച്ചറിയാം. ബ്രാ വിപണിയിലെത്തിയാൽ ഒരാൾക്ക് പരിശോധന നടത്താൻ 50 രൂപയിൽ താഴെയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ഡോ. സീമ പറഞ്ഞു. വസ്ത്രം കഴുകി വീണ്ടും ഉപയോഗിക്കാം. സ്ത്രീകളിൽ കാണുന്ന അർബുദത്തിൽ ഭൂരിഭാഗവും സ്തനാർബുദമാണ്. 2014 മുതൽ 2018 വരെയായിരുന്നു ഗവേഷണകാലാവധി. മൂന്നരക്കോടി രൂപയാണ് ചെലവായത്. രോഗം പ്രാരംഭദശയിൽ കണ്ടെത്താൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഗവേഷണത്തെ മുൻനിർത്തി ഇത്തവണത്തെ നാരീശക്തി പുരസ്കാരം ഡോ. സീമയ്ക്ക് ലഭിച്ചിരുന്നു. എല്ലുകളിലെ മുഴ നീക്കിയാൽ പകരം റോഡ് വെക്കുന്നതിനെക്കുറിച്ചുൾപ്പെടെ ഗവേഷണം നടക്കുന്നതായി സെന്റർ ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യൻ പറഞ്ഞു. Content Highlight:breast cancer detection bra, wearable screening device, Breast cancer detection using bra


from mathrubhumi.latestnews.rssfeed https://ift.tt/2HFliBe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages