അമേഠിയില്‍ രാഹുലിന് വഴിയൊരുക്കാന്‍ പ്രിയങ്കയുടെ റാലി ഇന്ന്; വയനാട് അനിശ്ചത്വത്തില്‍ തന്നെ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 27, 2019

അമേഠിയില്‍ രാഹുലിന് വഴിയൊരുക്കാന്‍ പ്രിയങ്കയുടെ റാലി ഇന്ന്; വയനാട് അനിശ്ചത്വത്തില്‍ തന്നെ

ലഖ്നൗ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാടിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തുടരുന്നതിനിടെ അദ്ദേഹത്തിന്റെ ഒന്നാം മണ്ഡലമായ അമേഠിയിൽ ഇന്ന് പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോയും റാലിയും. അമേഠിയിലും റായ്ബറേലിയിലുമടക്കം മൂന്ന് ദിവസത്തെ പ്രചാരണ പരിപാടികൾക്കാണ് പ്രിയങ്ക യുപിയിലെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ഫൈസാബാദ് മുതൽ അയോധ്യവരെയുള്ള 50 കിലോമീറ്റർ റോഡ് ഷോയാണ് പ്രിയങ്കയുടെ സന്ദർശനത്തിൽ ശ്രദ്ധേയമാവുക. യുപിയിലെ സുപ്രധാന ക്ഷേത്രങ്ങളിലും അവർ സന്ദർശനം നടത്തുന്നുണ്ട്. പ്രിയങ്കയുടെ ക്ഷേത്ര സന്ദർശനത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. ഇന്ന് രാവിലെ ലഖ്നൗവിലെത്തിയ പ്രിയങ്ക കോൺഗ്രസ് ബൂത്ത് പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും അമേഠിയിലേക്കും റായ്ബറേലിയിലേക്കും പോകുക. അമേഠിയിൽ രാഹുലിന് കടുത്ത വെല്ലുവിളി ഉയർത്തി സ്മൃതി ഇറാനിയുടെ പ്രചാരണവും മറുഭാഗത്ത് കൊഴുക്കുകയാണ്. അതേ സമയം അമേഠിയെ കൂടാതെ കൂടാതെ ദക്ഷിണേന്ത്യയിൽ നിന്ന് ഒരു മണ്ഡലത്തിൽ നിന്ന് കൂടി രാഹുൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് ഇതുവരെ അവസാനിച്ചിട്ടില്ല.തീരുമാനം ഇന്ന് ഉണ്ടാകുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. വയനാടിൽ മത്സരിക്കമെന്ന കേരള നേതാക്കളുടെ ആവശ്യത്തിന് പുറമെ രാഹുലിനെ കർണാടകത്തിലെത്തിക്കാനും അവിടുത്തെ നേതാക്കളുടെ സമ്മർദ്ദമേറി. പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകത്തിൽ മത്സരിക്കുമെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. കേരളമുൾപ്പെടുന്ന മൂന്നാംഘട്ട തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പട്ടിക സമർപ്പിക്കാനുള്ള അവസാനത്തീയതി ഏപ്രിൽ നാലിനാണ്. അതുകൊണ്ട് രാഹുലിന്റെ സ്ഥാനാർഥിത്വപ്രഖ്യാപനം ഉടൻ ഉണ്ടാകുെമന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്ര പി.സി.സി.കൾ രാഹുൽ തങ്ങളുടെ സംസ്ഥാനത്ത് മത്സരിക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇതിൽ ആന്ധ്രയിലും തമിഴ്നാട്ടിലും മത്സരിക്കേണ്ടെന്ന് തീരുമാനിച്ചു. കർണാടകവും കേരളവും മാത്രമാണ് അന്തിമപരിഗണനയിൽ. കേരളനേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടതിനാൽ വയനാട്ടിൽ മത്സരിക്കുന്ന കാര്യം സജീവപരിഗണനയിലാണ്. Content Highlights:Priyanka Gandhi kicks off 3-day tour of UP in Amethi today-rahul gandhi wayand contest


from mathrubhumi.latestnews.rssfeed https://ift.tt/2Fwp3FE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages