ചുട്ടുപൊള്ളി കേരളം: മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 27, 2019

ചുട്ടുപൊള്ളി കേരളം: മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന കടുത്ത ചൂടും വരൾച്ചയും ചർച്ചചെയ്യാൻ മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു. ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്ക് ചേരുന്ന യോഗത്തിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. സൂര്യാഘാതമേറ്റ് മരണംസംഭവിച്ചവർക്കുള്ള അടിയന്തര സാമ്പത്തിക സഹായം സംബന്ധിച്ച് യോഗത്തിൽ ചർച്ചചെയ്യും. സഹായം നൽകുന്നതിന്റെ മാനദണ്ഡങ്ങൾ പരിശോധിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. അടുത്തദിവസങ്ങളിലായി നാലുപേരാണ് സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് മരിച്ചത്. കഴിഞ്ഞദിവസം മാത്രം അമ്പതോളംപേർക്ക് സൂര്യതാപത്തിൽ പൊള്ളലേൽക്കുകയും ചെയ്തു. ഇതോടൊപ്പം കുടിവെള്ളക്ഷാമവും രൂക്ഷമായി. വരുംദിവസങ്ങളിലും താപനില വർധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാൽ വ്യാഴാഴ്ച വരെസംസ്ഥാനത്ത് ജാഗ്രതമുന്നറിയിപ്പും നൽകിയിട്ടുണ്ട്. Content Highlights:heat and drought in kerala, chief minister pinarayi vijayan calls emergency meeting


from mathrubhumi.latestnews.rssfeed https://ift.tt/2FCPDOP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages