മോദി തകർത്ത മൂല്യം പുനഃസ്ഥാപിക്കും -രാഹുൽ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, March 29, 2019

മോദി തകർത്ത മൂല്യം പുനഃസ്ഥാപിക്കും -രാഹുൽ

നോട്ടുനിരോധനത്തിലൂടെ മോദി ഇല്ലാതാക്കിയ സന്പദ്വ്യവസ്ഥയുടെ മൂല്യം തിരിച്ചുപിടിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ 'ന്യായ്' പദ്ധതി (ന്യൂനതം ആയ് യോജന-കുറഞ്ഞവരുമാനപദ്ധതി) രാജ്യത്തെ പുനർനിർമാണത്തിലേക്ക് നയിക്കും. പാർട്ടിയുടെ ദാരിദ്ര്യലഘൂകരണപദ്ധതികൾ ബി.ജെ.പി.യുടെ താളംതെറ്റിക്കുകയാണെന്നും അഭിമുഖത്തിൽ രാഹുൽ പറഞ്ഞു. ന്യായ് പദ്ധതിയുടെ ലക്ഷ്യം? രണ്ട് ലക്ഷ്യങ്ങളാണ് പദ്ധതിക്ക്. ഒന്ന്, ഇന്ത്യയിലെ 20 ശതമാനത്തോളം വരുന്ന ദരിദ്രകുടുംബങ്ങളിലേക്ക് പണമെത്തും. രണ്ട്, നോട്ടുനിരോധനത്തിലൂടെ തകർന്ന രാജ്യത്തെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടും. നോട്ടുനിരോധനവും ജി.എസ്.ടി.യും സമ്പദ്വ്യവസ്ഥയിൽനിന്ന് പണം അപ്രത്യക്ഷമാക്കി. ഇത്തരം തെറ്റായ നയങ്ങളാണ് അഞ്ചുവർഷം പ്രധാനമന്ത്രി നടപ്പാക്കിയത്. അസംഘടിതമേഖല പൂർണമായി തകർന്നു. ഇവിടെയാണ് ന്യായ് പദ്ധതിയുടെ പ്രാധാന്യം . ന്യായ് എന്ന പേരിടാൻ കാരണം? നീതി എന്നാണ് ഹിന്ദിയിൽ 'ന്യായ്' എന്ന വാക്കിന്റെ അർഥം. അത്തരം ഒരു പേര് പദ്ധതിക്കിടാൻ കാരണമുണ്ട്. നരേന്ദ്രമോദി അഞ്ചുവർഷമായി രാജ്യത്തെ പാവങ്ങളിൽനിന്ന് പിടിച്ചുപറിക്കുകയാണ്. പകരം അവർക്കൊന്നും നൽകിയതുമില്ല. കർഷരിൽനിന്ന്, ചെറുകിട-ഇടത്തരം കച്ചവടക്കാരിൽനിന്ന്, തൊഴിൽരഹിത യുവജനങ്ങളിൽനിന്ന് ഒക്കെ പിടിച്ചുപറിച്ചു. അമ്മമാരുടെയും സഹോദരിമാരുടെയും ചെറിയ സമ്പാദ്യങ്ങൾ ഇല്ലാതാക്കി. 'ന്യായ്' കാര്യങ്ങൾ മാറ്റിമറിക്കാൻ പോവുകയാണ്. ദാരിദ്ര്യത്തിനെതിരായ അവസാനയുദ്ധമാണത്. സാമ്പത്തികമായി പ്രായോഗികവും ദിശാബോധമുള്ളതുമാണ് പദ്ധതി. അല്ലാതെ ബി.ജെ.പി.യുടെ നോട്ടുനിരോധനവും ഗബ്ബർസിങ് ടാക്സും (ജി.എസ്.ടി) പോലെയല്ല. പദ്ധതിക്ക് പ്രതിവർഷം വേണ്ടിവരുന്ന 3.6 ലക്ഷം കോടി ഉണ്ടാക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയെപ്പറ്റിയുള്ള സംശയങ്ങൾക്ക് മറുപടി ? പദ്ധതി അത്തരത്തിൽ ബാധ്യതയാവുമെന്നത് ശരിയല്ല. വിഷയത്തിൽ നിരവധി സാമ്പത്തിക വിദഗ്ധരുമായി സംസാരിച്ചും റിപ്പോർട്ടുകളും ഗവേഷണഫലങ്ങളും പഠിച്ചുമാണ് പാർട്ടി പ്രകടനപത്രിക തയ്യാറാക്കിയത്. ഇത്രയും വലിയ പദ്ധതി നടപ്പാക്കുന്നതിന്റെ പ്രായോഗികതയും ചർച്ചചെയ്തിട്ടുണ്ട്. ജനപ്രിയ പ്രചാരണതന്ത്രം എന്ന ആരോപണത്തെപ്പറ്റി ? ചിലർ വിമർശിക്കുന്നപോലെ ഇത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനപ്രിയത പിടിച്ചുപറ്റാനുള്ള പ്രചാരണതന്ത്രമല്ല. 15 ആളുകൾക്കായി നരേന്ദ്രമോദി 3.5 ലക്ഷം കോടി നൽകി. അപ്പോഴാണ് പാവങ്ങൾക്ക് ഗുണംലഭിക്കുന്നതിനെ പ്രചാരണതന്ത്രമായി വിമർശിക്കുന്നത്. മോദിയുടെ സുഹൃത്തുക്കളായ കുത്തകമുതലാളിമാർക്കുമാത്രമാണോ സർക്കാർ പദ്ധതികൾക്കൊണ്ട് ഗുണം ലഭിക്കേണ്ടത്. ഇന്ത്യയിലെ പാവങ്ങൾക്ക് നീതിയും തുല്യതയുമാണ് ഞാൻ ചോദിക്കുന്നത്. അല്ലാതെ ഒരു ജനപ്രിയതന്ത്രവുമല്ല. ദാരിദ്ര്യമുക്ത ഇന്ത്യ എന്ന് യാഥാർഥ്യമാവും? ന്യായ് പദ്ധതി എടുത്തുചാട്ടമല്ല. കൂടിയാലോചനകളോ വിദഗ്ധരുടെ അഭിപ്രായമോ ഇല്ലാതിരുന്ന നോട്ടുനിരോധനമോ ജി.എസ്.ടി.യോ പോലുള്ള കാൽവെപ്പല്ല അത്. പദ്ധതി പൂർണമായും പ്രായോഗികമെന്ന് സൂക്ഷ്മതലംവരെ പരിശോധനനടത്തി ബോധ്യപ്പെട്ടിട്ടുണ്ട്. പ്രാഥമികഘട്ടം ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. അതിൽനിന്ന് കാര്യങ്ങൾ നിരീക്ഷിച്ച് വേണമെങ്കിൽ തിരുത്തലുകൾ നടത്തി രാജ്യം മുഴുവൻ വ്യാപിപ്പിക്കും. ഗുണഭോക്താക്കളെ കണ്ടെത്താനും ഫലപ്രദമായ നടപടി ഉണ്ടാവും. അർഹതപ്പെട്ടവരാരും ഒഴിവാകില്ല. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാവുമോ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുക? ഇത് വിദഗ്ധരാണ് തീരുമാനിക്കേണ്ടത്. 10 വർഷത്തെ യു.പി.എ. ഭരണത്തിൽ 14 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്ന് പുറത്തെത്തിച്ചു. അത് പൂർണമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. രാജ്യത്തെ ജനങ്ങളിൽ 20 മുതൽ 22 വരെ ശതമാനം ദാരിദ്ര്യത്തിലാണ്. നോട്ടുനിരോധനവും ജി.എസ്.ടി.യുമാണ് കൂടുതൽപേരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടത്. ദാരിദ്രം പൂർണമായി തുടച്ചുനീക്കലാണ് കോൺഗ്രസിൻറെ ലക്ഷ്യം. ന്യായ് അതിനുള്ള അവസാന ആയുധമാണ്. വ്യവസായ-സംരംഭക മേഖലയിൽ പ്രതീക്ഷിക്കാവുന്നത്? ആഭ്യന്തര വ്യവസായ സംരംഭങ്ങൾക്കാവും ഊന്നൽ. സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്ക് മൂന്നുവർഷംവരെ നികുതി ഒഴിവാക്കും. ബാങ്ക് വായ്പകൾ എളുപ്പത്തിലാക്കും. വ്യവസായ രംഗത്തെ ചുവപ്പുനാടക്കുരുക്ക് ഇല്ലാതാക്കും. അനുമതികളും ലൈസൻസുകളുംതേടി അലയേണ്ടി വരില്ല. ഏപ്രിൽ ആദ്യം പുറത്തിറക്കുന്ന പ്രകടനപത്രികയിൽ ഇതുണ്ടാവും. ബാങ്കിങ് മേഖലയിലും മാറ്റം കൊണ്ടുവരും. നീരവ് മോദിമാർക്ക് സഹസ്രകോടികൾ വായ്പകിട്ടുന്പോൾ യുവസംരംഭകർക്ക് കടം അനുവദിക്കാൻ ബാങ്കുകൾ തയ്യാറാകുന്നില്ല. വ്യാപാര, വ്യവസായ, കാർഷിക, തൊഴിൽ മേഖലകളിലെ ഉണർവ് ലക്ഷ്യമിടുന്നതാകും കോൺഗ്രസ് പ്രകടനപത്രിക. content highlights:We will remonetise what Modi demonetised, says Rahul Gandhi


from mathrubhumi.latestnews.rssfeed https://ift.tt/2THJc0G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages