ക്വാലാലംപുർ(മലേഷ്യ): സ്വവർഗരതിയിലും വ്യഭിചാരത്തിലും ഏർപ്പെടുന്നവർക്ക് വധശിക്ഷ നടപ്പാക്കാനൊരുങ്ങി ബ്രൂണെ. കുറ്റക്കാരായവരെ കല്ലെറിഞ്ഞ് കൊല്ലാനാണ് പുതിയ നിയമപരിഷ്കരണത്തിലെ നിർദേശം. ഏപ്രിൽ മൂന്ന് മുതൽ പുതിയ നിയമം രാജ്യത്ത് നിലവിൽവരും. ശരീഅത്ത് നിയമം പിന്തുടരുന്ന ബ്രൂണെയിൽ വ്യഭിചാരത്തിനും സ്വവർഗരതിക്കും കടുത്ത ശിക്ഷ ഏർപ്പെടുത്താൻ ഭരണകൂടം നേരത്തെ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നവരുടെ വലതു കൈയും ഇടതുകാലും മുറിച്ചുമാറ്റണമെന്ന നിയമം നടപ്പിലാക്കാനും നിർദേശമുണ്ടായിരുന്നു. ഇതോടൊപ്പമാണ് സ്വവർഗരതിയ്ക്കും വ്യഭിചാരത്തിനും വധശിക്ഷ നടപ്പിലാക്കാനും ബ്രൂണെ ഭരണകൂടം തീരുമാനമെടുത്തത്. പുതിയ നിയമപരിഷ്കാരമനുസരിച്ച് മോഷണക്കുറ്റത്തിന് ആദ്യതവണ പിടിക്കപ്പെട്ടാൽ വലതുകൈ മുറിച്ചുമാറ്റും. രണ്ടാമതും മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ടാൽ ഇടതുകാലും അറുത്തുമാറ്റും. ഏപ്രിൽ മൂന്ന് മുതൽ ഈ നിയമവും പ്രാബല്യത്തിൽ വരും. സുൽത്താൻ ഹസനൽ ബോൽക്കിയ ഭരിക്കുന്ന ബ്രൂണെയിൽ സ്വവർഗരതി നേരത്തെ തന്നെ നിയമവിരുദ്ധമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ഡിസംബറിലാണ് സ്വവർഗരതിയിൽ ഏർപ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലണമെന്ന നിയമം നടപ്പിലാക്കാൻ നിർദേശമുയർന്നത്. ഇതനുസരിച്ച് ഭരണകൂടം പുതിയ നിയമങ്ങളും വകുപ്പുകളും നിർമ്മിക്കുകയും ചെയ്തു. ഏപ്രിൽ മൂന്നിന് പരിഷ്കരിച്ച നിയമങ്ങളെ സംബന്ധിച്ചും പുതിയ ശരീഅത്ത് നിയമാവലിയെ സംബന്ധിച്ചും ബ്രൂണെ സുൽത്താൻ പ്രഖ്യാപനം നടത്തും. അതേസമയം സ്വവർഗരതിക്കും വ്യഭിചാരത്തിനും വധശിക്ഷ നടപ്പിലാക്കുന്നതിനെതിരെ വലതുപക്ഷ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. ഇത്തരം ശിക്ഷാരീതികൾ നടപ്പിലാക്കുന്നത് മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നും ഇത് രാജ്യത്തെ പിന്നോട്ടടിക്കുമെന്നുമാണ് നിയമത്തെ എതിർക്കുന്നവരുടെ വാദം. സംഭവം വിവാദമായതോടെ പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നത് അടിയന്തരമായി നിർത്തിവെക്കാൻ ആംനസ്റ്റി ഇന്റർനാഷണലും ബ്രൂണെയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ ഏപ്രിൽ മൂന്നിന് ബ്രൂണെ സുൽത്താൻ പുതിയ നിയമത്തെ സംബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് സർക്കാർ വക്താക്കൾ പ്രതികരിച്ചത്. Content Highlights:brunei to implement new law to punish gay sex and adultery with death by stoning
from mathrubhumi.latestnews.rssfeed https://ift.tt/2HL3HI7
via IFTTT
Friday, March 29, 2019
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
സ്വവര്‍ഗരതിയിലും വ്യഭിചാരത്തിലും ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലും; പുതിയ നിയമവുമായി ബ്രൂണെ
സ്വവര്‍ഗരതിയിലും വ്യഭിചാരത്തിലും ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലും; പുതിയ നിയമവുമായി ബ്രൂണെ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About e NEWS
mathrubhumi.latestnews.rssfeed
Labels:photos
MATHRUBHUMI,
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment