പ്രണയത്തിന്റെ സൂത്രവാക്യം പഠിപ്പിച്ച കണക്ക് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 20, 2019

പ്രണയത്തിന്റെ സൂത്രവാക്യം പഠിപ്പിച്ച കണക്ക് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

ചണ്ഡീഗഡ്: വനിതാ കോളേജിൽ ക്ലാസെടുക്കുന്നതിനിടെ വിദ്യാർഥികൾക്ക് പ്രണയത്തിന്റെ സൂത്രവാക്യം പഠിപ്പിക്കാൻ ശ്രമിച്ച കണക്ക് അധ്യാപകൻ പുലിവാല് പിടിച്ചു. അധ്യാപകന്റെ ക്ലാസ് ഒരു വിദ്യാർഥി പകർത്തിയത് പ്രിൻസിപ്പലിന്റെ മുന്നിലെത്തിയതോടെ അധ്യാപകൻ സസ്പെൻഷനിലായി. ഹരിയാന കർണാലിലെ വനിതാ കോളേജിലാണ് സംഭവം നടന്നത്. കണക്ക് പ്രൊഫസർ ചരൺ സിങ് ക്ലാസെടുക്കുന്നതിന്റെ വീഡിയോഇപ്പോൾ സോഷ്യൽ മീഡിയയിൽവൈറലാണ്. മൂന്നു ഫോർമുലകളാണ് ചരൺ സിങ് ബോർഡിലെഴുതി വിശദീകരിക്കുന്നതായി വീഡിയോയിൽ ഉള്ളത്. അടുപ്പം-ആകർഷണം=സൗഹൃദം (closeness-attraction=friendship), അടുപ്പം+ആകർഷണം= പ്രണയം (closeness=attraction=romantic love), ആകർഷണം- അടുപ്പം=താത്ക്കാലിക പ്രണയം (attraction-closeness=crush) എന്നിങ്ങനെ മൂന്ന് സൂത്രവാക്യങ്ങളാണ് ചരൺ സിങ് വിശദീകരിക്കുന്നത്. ഹിന്ദിയിലാണ് ക്ലാസ്. പ്രായമേറുന്തോറും ശാരീരികാർഷണം കുറയുമെന്നും അപ്പോൾ ഭാര്യയും ഭർത്താവും സുഹൃത്തുക്കളായി തീരുന്നുവെന്നും ചരൺ സിങ് പറയുന്നു. അടുപ്പം കുറയുമ്പോഴാണ് പരസ്പരം കലഹിക്കുന്നതെന്നും പറയുന്നുണ്ട്. വിദേശരാജ്യങ്ങളിൽ ഈ ഘടകങ്ങളിൽ ഏതെങ്കിലും കുറയുമ്പോൾ ബന്ധം അവസാനിപ്പിക്കുമെന്നും ഇന്ത്യയിൽ അങ്ങനെയല്ലെന്നും ചരൺ സിങ് പറയുന്നത് വീഡിയോയിലുണ്ട്. പ്രൊഫസറിന്റെ ക്ലാസ് കേട്ട് വിദ്യാർഥിനികൾ ചിരിക്കുന്നതും ഓരോ ഫോർമുല വിശദീകരിക്കുമ്പോഴും ശരിവെക്കുന്നതും വീഡിയോയിൽ വ്യക്തമായി കേൾക്കാം. വീഡിയോ കണ്ടതോടെ ആദ്യം വിശദീകരണം ആവശ്യപ്പെട്ടെങ്കിലും പിന്നീട് ചരൺ സിങ്ങിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. Content Highlights: Mathematics Professor Teaches Love Formulae To Girls, Suspended


from mathrubhumi.latestnews.rssfeed https://ift.tt/2Y8zIyV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages