വേനലവധി: വിമാനക്കമ്പനികൾ ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, March 29, 2019

വേനലവധി: വിമാനക്കമ്പനികൾ ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി

കരിപ്പൂർ:വേനലവധിയായതോടെ വിമാനക്കമ്പനികൾ ഗൾഫിലേക്കുളള വിമാനടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടി. സ്കൂളുകൾ അടയ്ക്കുന്നതിനാൽ ഗൾഫിലേക്ക് പോകുന്ന കുടുംബങ്ങളുടെ തിരക്ക് മുൻനിർത്തിയാണ് വിമാനക്കമ്പനികൾ നിരക്ക് വർധിപ്പിച്ചത്. ദുബായിലേക്ക് 5,000 രൂപവരെയുളള നിരക്ക് 18,000 രൂപവരെ നൽകേണ്ട അവസ്ഥയാണ്. ഷാർജ, അബുദാബി മേഖലയിലേക്കും നിലവിലെ നിരക്കിന്റെ മൂന്നിരട്ടി നൽകണം. ജിദ്ദയിലേക്ക് നിലവിൽ 15,500 രൂപയ്ക്ക് ലഭിക്കുന്ന നിരക്ക് 26,000 രൂപയായി ഉയർത്തി. റിയാദിലേക്ക് 12,400 രൂപയിൽനിന്ന് 24,000 രൂപയിലേക്കും ദമാമിലേക്ക് 22,000 രൂപയായും ഉയർന്നു. ദോഹ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ രാജ്യങ്ങളിലേക്കും നിലവിലെ നിരക്കിേനക്കാളും 5,000 മുതൽ 10,000വരെ വർധനവുണ്ട്. അതിനിടെ ഗൾഫിൽനിന്നുള്ള നിരക്കും ഏപ്രിൽ മധ്യത്തോടെ വർധിക്കും. റംസാൻ മേയ് ആദ്യത്തിൽ ആരംഭിക്കുന്നതിനാൽ ഗൾഫിൽനിന്നുള്ള തിരക്കും കൂടും. ഏപ്രിൽ ആദ്യത്തിൽ ഗൾഫിലേക്ക് വിമാന ടിക്കറ്റ് ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. വേനൽക്കാല ഷെഡ്യൂൾ ഇന്നുമുതൽ കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നുമുതൽ വേനൽക്കാല വിമാന സമയക്രമം നിലവിൽവരും. പുതിയ ഷെഡ്യൂൾ പ്രകാരം കോഴിക്കോട് -ജിദ്ദ, കോഴിക്കോട് -ബെംഗളൂരു സെക്ടറുകളിൽ സ്പൈസ്ജെറ്റ് ആഴ്ചയിൽ എല്ലാദിവസവും പുതിയ സർവീസുകൾ നടത്തും. കോഴിക്കോട് -മുംബൈ സെക്ടറിൽ ജെറ്റ് എയർവേസും ഡൽഹി, കണ്ണൂർ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യയും സർവീസ് തുടങ്ങുന്നുണ്ട്. സ്പൈസ്ജെറ്റ് സർവീസുകൾ ഏപ്രിൽ 20 മുതലാണ് ആരംഭിക്കുന്നത്. എയർഇന്ത്യ ഏപ്രിൽ രണ്ടുമുതലാണ് കോഴിക്കോട് -കണ്ണൂർ -ഡൽഹി സെക്ടറിൽ സർവീസ് നടത്തുക. തിങ്കൾ, വ്യാഴം ഒഴികെയുള്ള ദിവസങ്ങളിലായിരിക്കും സർവീസ്. ജെറ്റ് എയർവേസിന്റെ സർവീസ് മേയ് ഒന്നിനും പുനരാരംഭിക്കും. ഇതിനുപുറമെ ഇൻഡിഗോയുടെ ഡൽഹി, ഹൈദരാബാദ് സർവീസും വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കുന്നതോടെ എയർഇന്ത്യയുടെ കോഴിക്കോട് -ജിദ്ദ, റിയാദ്, എമിറേറ്റ്സിന്റെ കോഴിക്കോട് -ദുബായ് സർവീസുകളും പുനരാരംഭിക്കും. മേയ് മൂന്നുമുതൽ എയർ ഇന്ത്യ എയർ ബസ് നിയോ വിമാനം ഉപയോഗിച്ച് റിയാദിലേക്ക് പുതിയ സർവീസ് ആരംഭിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2UkYlJB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages