ഇന്ത്യയിലെ ബാലമരണങ്ങളിൽ മിക്കതും ഒഴിവാക്കാനാകുന്നതെന്ന് പഠനം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 20, 2019

ഇന്ത്യയിലെ ബാലമരണങ്ങളിൽ മിക്കതും ഒഴിവാക്കാനാകുന്നതെന്ന് പഠനം

കൊച്ചി: രാജ്യത്തെ അഞ്ചുമുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ ഉയർന്ന മരണനിരക്ക് ഒഴിവാക്കാനാകുന്നതാണെന്ന് പഠനം റിപ്പോർട്ട്. പകർച്ചവ്യാധികൾ, മുങ്ങിമരണം, അപകടങ്ങളിലെ പരിക്ക്, അർബുദം തുടങ്ങിയവയാണ് ഇന്ത്യയിൽ കുട്ടികളുടെ മരണനിരക്ക് കൂടാൻ കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യമാസികയായ 'ലാൻസെറ്റി'ലാണ് പഠനം പ്രസിദ്ധീകരിച്ചത്. കാനഡയിലെ ടൊറന്റോയിലെ സെയ്ന്റ് മൈക്കിൾസ് ആശുപത്രിയിലെ ഡോ. ഷാഹ ഫാഡലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. അഞ്ചുവയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും അതിന് മുകളിൽ പ്രായമുള്ള കുട്ടികളുടെ കാര്യത്തിൽ കാര്യമായ ശ്രമങ്ങൾ നടക്കുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യ, ചൈന, ബ്രസീൽ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലാണ് ബാലമരണങ്ങൾ കൂടുതൽ. ഈ നാലുരാജ്യങ്ങളിലെ 2,44,401 ബാലമരണ കാരണങ്ങളാണ് ഗവേഷകർ വിലയിരുത്തിയത്. ഇതിൽ ഇന്ത്യയിലുണ്ടായ ബാലമരണങ്ങളിൽ വലിയൊരു പങ്ക് ന്യൂമോണിയ, ക്ഷയം തുടങ്ങിയവ മൂലമാണ്. 51 ശതമാനം മരണവും സാംക്രമികരോഗങ്ങളാൽ രാജ്യത്തുണ്ടാകുന്ന ബാലമരണങ്ങളിൽ 51 ശതമാനവും സാംക്രമികരോഗങ്ങൾ മൂലമാണെന്നാണ് പഠനം വ്യക്തമാക്കുന്നു. 21 ശതമാനം കുട്ടികൾ പകർച്ചവ്യാധികളല്ലാത്ത രോഗങ്ങൾ മൂലം മരണപ്പെട്ടു. അതിസാരം മൂലം 14 ശതമാനവും അർബുദം കാരണം നാലുശതമാനം കുട്ടികളും മരിച്ചു. ഇന്ത്യയിൽ കുട്ടികളുടെ മുങ്ങിമരണങ്ങളും കാര്യമായി കുറയ്ക്കാനായിട്ടില്ല. റോഡപകടങ്ങളിൽ മരിക്കുന്ന കുട്ടികളിൽ മിക്കവരും കാൽനടയാത്രക്കാരാണ്. പകർച്ചവ്യാധികൾ തടയുന്ന ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അപകട മരണങ്ങളുടെ തോത് കുറയ്ക്കാനുള്ള ശ്രമം ഇന്ത്യയിൽ കാര്യമായി നടക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. Content highlights;child death in India may reduce, report says


from mathrubhumi.latestnews.rssfeed https://ift.tt/2TL0QoY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages