ന്യൂഡൽഹി: ഐ.പി.എൽ 12-ാം സീസണിലെ പ്രാഥമിക റൗണ്ട് മത്സരക്രമം ബി.സി.സി.ഐ പ്രഖ്യാപിച്ചു. മാർച്ച് 23 മുതൽ മേയ് അഞ്ചു വരെയുള്ള മത്സരങ്ങളുടെ ഫിക്സ്ചറാണ് പുറത്തുവന്നിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ വൈകിയതിനാൽ മാർച്ച് 23 മുതൽ മുതൽ ഏപ്രിൽ 5 വരെയുള്ള 17 മത്സരങ്ങളുടെ പട്ടിക മാത്രമായിരുന്നു ആദ്യം പുറത്തുവിട്ടിരുന്നത്. പ്ലേ ഓഫ്, ഫൈനൽ എന്നിവയുടെ തീയതികൾ ഇനിയും പ്രഖ്യാപിക്കാനുണ്ട്. എല്ലാ ടീമുകളും ഹോം ഗ്രൗണ്ടിൽ 7 മത്സരങ്ങൾ വീതം കളിക്കുമെന്ന് ബി.സി.സി.ഐ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഫൈനൽ മേയ് 12-ന് നടക്കുമെന്നാണ് സൂചന. ഐ.പി.എല്ലിനു പിന്നാലെ ലോകകപ്പിനു തയ്യാറെടുക്കാൻ താരങ്ങൾക്ക് മൂന്നാഴ്ച സമയം ലഭിക്കുന്ന തരത്തിലാണ് മത്സരക്രമം. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ജൂൺ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. മത്സരക്രമം കാണാം... Content Highlights:ipl 2019 schedule released playoffs and final dates yet to be revealed
from mathrubhumi.latestnews.rssfeed https://ift.tt/2Oeq4Gf
via
IFTTT
No comments:
Post a Comment