തർക്കങ്ങൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക പൂർത്തിയായി. വടകരയിലടക്കം എന്താണ് സാധ്യതകൾ, സാഹചര്യങ്ങൾ, പ്രചാരണവിഷയങ്ങൾ എന്നതിനെക്കുറിച്ച് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സംസാരിക്കുന്നു. ഡൽഹിയിൽവെച്ച് മാതൃഭൂമി പ്രതിനിധി പ്രകാശൻ പുതിയേട്ടിനടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ കെ. മുരളീധരനിൽഎങ്ങനെയാണ്എത്തിയത് മുരളീധരനെ മാത്രമല്ല. വി.എം. സുധീരനെയും സമീപിച്ചിരുന്നു. വേറെയും അഞ്ചാറാളുകൾ. ആദ്യം പരിഗണിച്ചവർ മത്സരക്ഷമത ഉള്ളവരല്ലെന്ന് പത്രക്കാരാണ് പറഞ്ഞത്. അതു ഞങ്ങൾ കണക്കിലെടുത്തു. കൊടുത്ത ചുമതലകളെല്ലാം ഭംഗിയായിനിർവഹിച്ചയാളാണ് മുരളി കെ.വി.തോമസ്ബി.ജെ.പി.യിലേക്ക്പോകുമോ കെ.വി. തോമസ് മാഷ് അങ്ങനെ ബി.ജെ.പി.യിലേക്ക് പോകില്ല. സീറ്റില്ല എന്നത് യഥാസമയം അറിയിച്ചില്ല എന്ന പരാതി അദ്ദേഹത്തിനുണ്ട്. അതിലടിസ്ഥാനവുമുണ്ട്. അവസാനനിമിഷം വരെസ്ഥാനാർഥിയാവുമെന്നായിരുന്നു ഞങ്ങളുടെയും ധാരണ. അനിശ്ചിതത്വത്തിനൊടുവിൽ വടകരയിലടക്കം സ്ഥാനാർഥികളായി. പ്രതീക്ഷ എന്താണ് കോൺഗ്രസിന് കേരളത്തിലുടനീളം വലിയ വിജയപ്രതീക്ഷയാണുള്ളത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സ്ഥാനാർഥികളെ എടുക്കൂ. പ്രഗല്ഭനായ ശശി തരൂർ മുതൽ തുടങ്ങുന്നു അത്. ഓരോ ആളെയും പരിശോധിച്ചാൽ ഇതു വ്യക്തമാവും. സ്ത്രീകൾക്കും ന്യൂനപക്ഷത്തിനും വിവിധ സമുദായങ്ങൾക്കുമൊക്കെ പ്രാമുഖ്യം കൊടുത്ത മികച്ച സ്ഥാനാർഥിപ്പട്ടിക. അതും എല്ലാവരുമായും കൂടിയാലോചിച്ചെടുത്തത്. എല്ലാവരും ജയിക്കുമെന്ന കാര്യത്തിൽ സംശയമില്ല. വടകരയിൽ 20 മണ്ഡലങ്ങളിൽ ഏറ്റവും രാഷ്ട്രീയപ്രബുദ്ധത ഉള്ളത് വടകരയിലാണ്. 1984 മുതൽ കണ്ണൂരിൽനിന്ന് അഞ്ചുതവണ മത്സരിച്ച് ലോക്സഭയിലെത്തിയ ആളെന്ന നിലയിൽ കണ്ണൂരിലെ ഗ്രാമങ്ങളിലെ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരകളുടെ വേദനയും ദുഃഖവും ദൈന്യവും അറിയാം. അത്തരമൊരു അക്രമരാഷ്ട്രീയത്തിന്റെ പിടിയിൽനിന്ന് മലബാറിനെ രക്ഷിക്കണമെന്ന മോഹമുണ്ട്.ഏത് അക്രമം നടന്നാലും ഒരു ഭാഗത്ത് സി.പി.എം. ആയിരിക്കും. വടകരയിലെ പോരാട്ടം ഈ അക്രമരാഷ്ട്രീയത്തിനെതിരേയാണ്. പി. ജയരാജനെ സി.പി.എം. സ്ഥാനാർഥിയാക്കിയത് സമൂഹത്തോട് 'പോ' എന്ന് പറയുന്നതിന് തുല്യമാണ്. ജനങ്ങൾ അതിനെതിരേ വിധിയെഴുതും. പിന്നെന്തുകൊണ്ടാണ് വടകരയിൽ ആദ്യഘട്ടത്തിൽ ദുർബല സ്ഥാനാർഥികളെ പരിഗണിച്ചത് ദുർബലർ എന്ന വാദം തെറ്റാണ്. വടകരയിൽ ഏതു സ്ഥാനാർഥിയെ നിർത്തിയാലും ജയിക്കും. അവിടത്തെ സ്പന്ദനങ്ങൾ മനസ്സിലാക്കിയ, വൈകാരികമായി അറിയുന്ന ഒരാളെന്ന നിലയിലാണ് പറയുന്നത്. ആലോചിച്ചെടുത്ത തീരുമാനമായിരുന്നു ആ പേരുകൾ. തീരുമാനം കൂട്ടായാണ് എടുത്തത്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, എ.കെ. ആന്റണി എന്നിവരുമായൊക്കെ സംസാരിച്ചാണിത്. കെ. മുരളീധരന്റെ പേരു തീരുമാനിക്കാൻ കെ.സി. വേണുഗോപാലിനെ വിളിച്ചപ്പോൾ മാത്രമാണ് കിട്ടാതിരുന്നത്. അതിനാൽ എ.കെ. ആന്റണിയുൾപ്പെടെയുള്ളവരോട് ചോദിച്ച് തീരുമാനമെടുത്തു. മുരളി വയനാടാവശ്യപ്പെട്ടപ്പോൾ വട്ടിയൂർകാവിൽ മറ്റൊരാളെ നിർത്താനാവില്ലെന്നു പറഞ്ഞാണ് നിരാകരിച്ചത്. ഇപ്പോൾ വടകരയിൽ ജയിച്ചാൽ വട്ടിയൂർകാവിലെ സ്ഥിതി എന്താവും ലോക്സഭാതിരഞ്ഞെടുപ്പു കഴിഞ്ഞാൽ രാഷ്ട്രീയചിത്രം മാറും. നേരത്തേ ബി.ജെ.പി.ക്ക് കിട്ടിയ വോട്ട് സ്ഥിരമാണെന്ന് വിശ്വസിക്കുന്നില്ല. വട്ടിയൂർക്കാവിൽ സംഘടനയെ ശ്രദ്ധിക്കാതിരുന്നതിന്റെ ദൂഷ്യഫലം അനുഭവിച്ചിട്ടുണ്ട്. കെ. മുരളീധരൻ എത്തിയതോടെ സ്ഥിതി മാറി. ഉപതിരഞ്ഞെടുപ്പു നടന്നാൽ മികച്ച സ്ഥാനാർഥിയെ നിർത്തി ജയിപ്പിക്കും. കാസർകോട് രാജ്മോഹൻ ഉണ്ണിത്താന്റെ സ്ഥാനാർഥിത്വത്തിനെതിരേ പ്രശ്നങ്ങളുണ്ടല്ലോ ഞങ്ങളാദ്യം പരിഗണിച്ചത് മുൻ എം.പി. രാമറൈയുടെ മകൻ സുബ്ബറായിയെ ആയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ അച്ഛൻ രാമണ്ണറൈയ്ക്കും രാമറൈയുടെ കുടുംബത്തിനും കുമ്പളയിൽ ജനങ്ങൾക്കിടയിലുണ്ടായിരുന്ന സ്വാധീനമടക്കം കണക്കിലെടുത്തു. കന്നഡ സംസാരിക്കുന്ന ജനവിഭാഗത്തെ പരിഗണിക്കുന്നതിന്റെ ഭാഗമായി കൂടിയായിരുന്നു ഇത്. പക്ഷേ, പി. കരുണാകരനെ മാറ്റി കെ.പി. സതീഷ് ചന്ദ്രനെ സി.പി.എം. സ്ഥാനാർഥിയാക്കിയപ്പോൾ ചിത്രം മാറി. വേറെ ചില കൺസോളിഡേഷൻ ഉണ്ടാകുമെന്നറിഞ്ഞു. അതോടെയാണ് ഉണ്ണിത്താനെ രംഗത്തിറക്കിയത്. സുബ്ബയ്യറായിയെ മറ്റുവിധത്തിൽ ഉപയോഗിക്കാൻ തീരുമാനിച്ചു. ഉചിതമായ സ്ഥാനം അദ്ദേഹത്തിന് നൽകും. സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് വീണ്ടും ഗ്രൂപ്പ് തർക്കം ഉണ്ടായല്ലോ. ഇത് വിജയപ്രതീക്ഷകളെ ബാധിക്കുമോ ഗ്രൂപ്പ് എന്നു വിളിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. കോൺഗ്രസിൽ എന്നും ആശയത്തർക്കം ഉണ്ടായിട്ടുണ്ട്. ചില സമവാക്യങ്ങൾ ഉണ്ടായിട്ടുണ്ട്. ചിലപ്പോൾ വ്യക്തിനിഷ്ഠമായിരിക്കാം. ജനാധിപത്യപാർട്ടിയായതിനാൽ അത് പ്രകടമായിട്ടുണ്ട്. കെ.പി.സി.സി. പ്രസിഡന്റായതോടെ എല്ലാവരിലും അച്ചടക്കമുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട്. എല്ലാവരെയും ഒത്തൊരുമിച്ചാണ് കൊണ്ടുപോകുന്നത്. കേരളയാത്ര നടത്തിയപ്പോൾ ഫണ്ട് നൽകാത്ത ബൂത്ത് കമ്മിറ്റികളെ പിരിച്ചുവിടേണ്ടി വന്നിരുന്നു. തിരഞ്ഞെടുപ്പിൽ ആവശ്യത്തിന് ഫണ്ടുണ്ടോ സാമ്പത്തിക പ്രശ്നം വളരെ വലുതാണ്. വളരെ കുറച്ചേ കെ.പി.സി.സി.ക്ക് സഹായിക്കാനാവൂ എന്ന് പറഞ്ഞിട്ടുണ്ട്. സ്ഥാനാർഥികളോട് കുറച്ച് സ്വയം കണ്ടെത്താൻ പറഞ്ഞിട്ടുണ്ട്. നമുക്ക് കോർപ്പറേറ്റുകളുടെയും മുതലാളിമാരുടെയും മുന്നിൽ കൈനീട്ടാൻ സാധിക്കില്ല. കേന്ദ്രത്തിൽനിന്നും വലിയ രീതിയിൽ കിട്ടില്ല. 30 വർഷത്തിലധികമായി പാർട്ടിയിലുള്ള കെ.വി. തോമസ് ബി.ജെ.പി.യിലേക്ക് പോകുമോ എന്നു ചോദിച്ചപ്പോൾ വ്യക്തമായ ഉത്തരം പറഞ്ഞില്ല കെ.വി. തോമസ് മാഷ് അങ്ങനെ ബി.ജെ.പി.യിലേക്ക് പോകില്ല. പാർട്ടിയുടെ അവിഭാജ്യ ഘടകമാണ്. അദ്ദേഹത്തെ പാർട്ടി ഭാവിയിലും ഉപയോഗിക്കും. സീറ്റില്ല എന്നത് യഥാസമയം അറിയിച്ചില്ല എന്ന പരാതി അദ്ദേഹത്തിനുണ്ട്. അതിലടിസ്ഥാനവുമുണ്ട്. അവസാനനിമിഷം വരെ സ്ഥാനാർഥിയാവുമെന്നായിരുന്നു ഞങ്ങളുടെയും ധാരണ. സിറ്റിങ് എം.പി.മാർക്കെല്ലാം സീറ്റ് നൽകണമെന്ന് ഞങ്ങൾക്ക് നിർദേശമുണ്ടായിരുന്നു. അവസാനമുണ്ടായ ചില സംഭവവികാസങ്ങളാണ് കാര്യങ്ങൾ മാറ്റിമറിച്ചത്. ഇദ്ദേഹത്തിനെതിരായി വന്ന സ്ഥാനാർഥി മുഖ്യമന്ത്രിയുടെ പ്രതിപുരുഷനെപ്പോലെയാണ്. സി.പി.എം. ജയിക്കില്ല എങ്കിലും ഞങ്ങൾ ജാഗ്രത കാണിക്കണം. അതിനാലാണ് മാറ്റംവന്നത്. എറണാകുളം കോൺഗ്രസിന്റെ എ പ്ലസ് മണ്ഡലമാണ്. പ്രദേശത്തെ അഞ്ച് എം.എൽ.എ.മാരും ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ഹൈബി ഈഡൻ വരണമെന്നു പറഞ്ഞു. content highlights:mullappally ramachandran on udf candidate list loksabha election
from mathrubhumi.latestnews.rssfeed https://ift.tt/2Y9XWcb
via IFTTT
Wednesday, March 20, 2019
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ഇത് കൊലപാതക രാഷ്ട്രീയത്തിന് എതിരേയുള്ള പോരാട്ടം- മുല്ലപ്പള്ളി രാമചന്ദ്രൻ
ഇത് കൊലപാതക രാഷ്ട്രീയത്തിന് എതിരേയുള്ള പോരാട്ടം- മുല്ലപ്പള്ളി രാമചന്ദ്രൻ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About e NEWS
mathrubhumi.latestnews.rssfeed
Labels:photos
MATHRUBHUMI,
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment