മുരളീധരന്‍ താത്പര്യപ്പെട്ടത് വയനാട്ടിൽ; നിയോഗം വടകരയിൽ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 20, 2019

മുരളീധരന്‍ താത്പര്യപ്പെട്ടത് വയനാട്ടിൽ; നിയോഗം വടകരയിൽ

തിരുവനന്തപുരം:വയനാട്ടിൽ മത്സരിക്കാനുള്ള താത്പര്യം നേതൃത്വത്തെ അറിയിച്ചതാണ് കെ. മുരളീധരന് വടകരയിലേക്കുള്ള നിയോഗമായി മാറിയത്. കോൺഗ്രസിന്റെ ഉറച്ച സീറ്റായ വയനാട്ടിൽ കോൺഗ്രസിൽനിന്ന് പിണങ്ങി ഡി.ഐ.സി. വഴി എൻ.സി.പി.യിൽ നിൽക്കുന്നകാലത്ത് മുരളീധരൻ മത്സരിച്ചിരുന്നു. ഒരു ലക്ഷത്തിൽപ്പരം വോട്ടുകൾ നേടുകയും ചെയ്തു. ഈ ബലത്തിലാണ് വയനാട്ടിൽ ഒരുകൈനോക്കാമെന്ന് മുരളീധരൻ കരുതിയത്. വടകരയിൽ സ്ഥാനാർഥിനിർണയം അനിശ്ചിതത്വത്തിലായപ്പോൾ, മുരളീധരൻ വയനാട് ചോദിച്ചതിൽ നേതൃത്വം കയറിപ്പിടിച്ചു. മുരളീധരൻ സന്നദ്ധനെങ്കിൽ വടകരയിൽ അതിനെക്കാൾ ശക്തനായ സ്ഥാനാർഥി മറ്റാരുണ്ട് എന്നതായി ചിന്ത. ഹൈക്കമാൻഡിൽനിന്ന് സമ്മതംവാങ്ങാനുള്ള ദൗത്യം രമേശ് ചെന്നിത്തല ഏറ്റെടുത്തു. മുരളീധരന്റെ മനസ്സ് പാകപ്പെടുത്താനുള്ള ചുമതല ഉമ്മൻചാണ്ടിയും. രമേശും മുല്ലപ്പള്ളിയും മുകുൾ വാസ്നിക്കിനെ സംഗതി ധരിപ്പിച്ചു. വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പ് വന്നാൽ ആര് മത്സരിക്കുമെന്നും ചർച്ചനടന്നു. പ്രത്യേകിച്ചും മുരളീധരൻ ജയിച്ചപ്പോൾ കുമ്മനം രാജശഖരൻ രണ്ടാംസ്ഥാനത്ത് വന്ന മണ്ഡലമാണ്. അവിടെയും ശക്തനായ സ്ഥാനാർഥിയെത്തന്നെ ഇറക്കണമെന്ന തീരുമാനത്തിൽ ചർച്ച മുന്നോട്ടുപോയി. വടകരയിലേക്ക് മറ്റുചില പേരുകൾ ഉയർന്നതിൽ കോൺഗ്രസിലെ ഒരുവിഭാഗവും ഘടകകക്ഷികളും അതൃപ്തി അറിയിച്ചതും മുരളീധരന് സാധ്യതകൂട്ടി. പൊതുവോട്ടുകൾകൂടി സമാഹരിക്കാൻ ശേഷിയുള്ള ശക്തനായ സ്ഥാനാർഥി വേണമെന്നായിരുന്നു മുസ്ലിം ലീഗ് അടക്കമുള്ള കക്ഷികൾ ആവശ്യപ്പെട്ടത്. ഹൈദരലി ശിഹാബ് തങ്ങൾതന്നെ കോൺഗ്രസ് നേതൃത്വത്തെ ഇക്കാര്യമറിയിച്ചു. യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച ആർ.എം.പി.യും ഇതേ വികാരം അറിയിച്ചു. ശക്തനായ സ്ഥാനാർഥി വേണമെന്നാവശ്യപ്പെട്ട് ഹൈക്കമാൻഡിലേക്ക് ഇതിനിടെ സന്ദേശങ്ങളുമെത്തി. വയനാട് മണ്ഡലംകൂടി എ ഗ്രൂപ്പിന് നൽകേണ്ടിവന്നതിനാൽ ഐ ഗ്രൂപ്പിന് മലബാറിലുണ്ടായ കോട്ടംതീർക്കാനുള്ള അവസരംകൂടിയായി രമേശ് ചെന്നിത്തല ഇതിനെ കണ്ടു. കോഴിക്കോട് മണ്ഡലം നേരത്തേതന്നെ എ ഗ്രൂപ്പിന്റെ കൈവശമാണ്. മുരളീധരൻ വരുന്നതോടെ മലബാറിൽ ഐ ഗ്രൂപ്പിന്റെ പ്രാമുഖ്യം വീണ്ടെടുക്കാനാകുമെന്നും ഗ്രൂപ്പ് നേതൃത്വം കണക്കുകൂട്ടുന്നു. തിങ്കളാഴ്ച രമേശ് ചെന്നിത്തല ഡൽഹി വിടുന്നതിനുമുമ്പ് ടി. സിദ്ദിഖിനെ വയനാട്ടിലേക്ക് നിർദേശിക്കാൻ സമ്മതം നൽകിയിരുന്നു. തിങ്കാളാഴ്ച രാത്രിയാണ് മുരളിയെ വടകരയിൽ ഇറക്കാനുള്ള ചർച്ച മുറുകിയത്. രാത്രിതന്നെ മുരളിയുമായി ബന്ധപ്പെട്ടു. രാവിലെയോടെ തീരുമാനമായി. മുരളിയുടെ സമ്മതം മുല്ലപ്പള്ളിയെ അറിയിച്ചത് ഉമ്മൻ ചാണ്ടിയാണ്. അപ്പോൾ ഡൽഹിയിൽ മുല്ലപ്പള്ളിക്ക് ചുറ്റും മാധ്യമപ്രവർത്തകരുടെ വലിയ വലയമുണ്ട്. മുരളീധരൻ സമ്മതിച്ചോയെന്ന മുല്ലപ്പള്ളിയുടെ ചോദ്യത്തിൽനിന്ന് മാധ്യമപ്രവർത്തകർക്ക് കാര്യം മനസ്സിലായി. അതോടെ അത് വാർത്തയുമായി. തീരുമാനംവരുമ്പോൾ തരൂരിന്റെ കൺവെൻഷനിൽ വടകരയിൽ തന്റെ സ്ഥാനാർഥിത്വം തീരുമാനിക്കപ്പെടുമ്പോൾ മുരളീധരൻ ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കുകയായിരുന്നു. തന്റെ സ്ഥാനാർഥിത്വത്തെക്കുറിച്ച് ഒന്നുംപറയാതെ സംസ്ഥാന സർക്കാരിനെ നിശിതമായി വിമർശിച്ചു. കർഷകരുടെ വായ്പയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതിന്റെ ഉത്തരവുപോലും ഇറക്കാത്തതിനെതിരേയായിരുന്നു കൂടുതൽ വിമർശം. അപ്പോഴേക്കും വേദിയിൽ മുരളീധരന്റെ സ്ഥാനാർഥിത്വം അറിഞ്ഞു. മുരളീധരൻ അടുത്ത പരിപാടിക്കായി വേദിയിൽ നിന്നിറങ്ങുമ്പോൾ അടുത്തതായി പ്രസംഗിച്ച സി.പി. ജോൺ ഈ വിവരം പ്രഖ്യാപിച്ചു. ''വടകരയിൽ പി. ജയരാജനെ പിടിച്ചുകെട്ടാൻ കെ. മുരളീധരനെയാണ് യു.ഡി.എഫ്. രംഗത്തിറക്കുന്നത്''- വാചകം മുഴുമിപ്പിക്കുംമുമ്പേ ഹർഷാരവത്തോടെ സദസ്സ് പ്രഖ്യാപനം സ്വീകരിച്ചു. പ്രവർത്തകർ ഷാൾ അണിയിച്ചും മുദ്രാവാക്യം വളിച്ചും ആഹ്ലാദം പങ്കുവെച്ചു. ബുധനാഴ്ച അദ്ദേഹം വടകരയിലെത്തും.


from mathrubhumi.latestnews.rssfeed https://ift.tt/2TiTP9X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages