ആലപ്പുഴ: വയനാട്ടിൽ രാഹുൽഗാന്ധിക്കെതിരേയുള്ള മത്സരം കടുപ്പിക്കാൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഇറക്കാൻ ബി.ജെ.പി. നീക്കം. എൻ.ഡി.എ. സ്ഥാനാർഥിയെ മാറ്റി ബി.ജെ.പി. സീറ്റ് ഏറ്റെടുക്കാനാണ് നീക്കമുള്ളത്. നിലവിൽ ബി.ഡി.ജെ.എസിനാണ് വയനാട് നൽകിയിട്ടുള്ളത്. സ്മൃതി ഇറാനിക്ക് അസൗകര്യമെങ്കിൽ ബി.ജെ.പി.യുടെ സംസ്ഥാന നേതാക്കളാരെങ്കിലും മത്സരിക്കും. കഴിവതും സ്മൃതിയെത്തന്നെ മത്സരിപ്പിക്കുമെന്നാണ് ബി.ജെ.പി.യിലെ ഉയർന്നനേതാവ് നൽകുന്ന സൂചന. അമേഠിയിൽനിന്ന് പരാജയഭീതിയോടെ മറ്റൊരുമണ്ഡലം തിരഞ്ഞെടുക്കുകയാണ് രാഹുൽ എന്ന സന്ദേശമെത്തിക്കാൻ അവിടത്തെ സ്ഥാനാർഥിയെതന്നെ കൊണ്ടുവരുകയാണ് ബി.ജെ.പി.യുടെ തന്ത്രം. സീറ്റ് മാറുന്നതിന് ബി.ഡി.ജെ.എസ്. നേതൃത്വവുമായി ധാരണയിലെത്തി. ആന്റോ അഗസ്റ്റിനെ സ്ഥാനാർഥിയാക്കാനായിരുന്നു ബി.ഡി.ജെ.എസ്. തീരുമാനിച്ചിരുന്നത്. Content Highlights:smriti irani-wayanad
from mathrubhumi.latestnews.rssfeed https://ift.tt/2CAKdC6
via
IFTTT
No comments:
Post a Comment