ജനപ്രീതിയിൽ കേരളത്തിലെ എം.എൽ.എ.മാർ മുന്നിൽ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, March 24, 2019

ജനപ്രീതിയിൽ കേരളത്തിലെ എം.എൽ.എ.മാർ മുന്നിൽ

ന്യൂഡൽഹി: കേരളത്തിലെ ജനപ്രതിനിധികൾ ജനപ്രീതിയിൽ മുന്നിലെന്ന് ദേശീയ സർവേ. സീവോട്ടർ-ഐ.എ.എൻ.എസ്. അഭിപ്രായസർവേയിൽ ജമ്മുകശ്മീരിൽ എ.എൽ.എ.മാർക്കെതിരേ ശക്തമായ ജനവികാരമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ജനുവരി ഒന്നിനും മാർച്ച് 18-നും ഇടയിൽ 543 ലോക്‌സഭാ മണ്ഡലങ്ങളിലെ അരലക്ഷത്തിലധികം ആളുകളുടെ അഭിപ്രായമാണ് തേടിയത്.കേരളത്തിലെ എം.എൽ.എ.മാരുടെ പ്രവർത്തനത്തിൽ 58.1 ശതമാനം ആളുകളാണ് സംതൃപ്തി പ്രകടിപ്പിച്ചത്. ജമ്മുകശ്മീരിലെ എം.എൽ.എ.മാർക്ക് നെഗറ്റീവ് പോയന്റാണ് ലഭിച്ചത്; -8.3 ശതമാനം.54.5 ശതമാനം അനുകൂല വോട്ടുനേടി ഗോവയിലെ എം.എൽ.എ.മാർ രണ്ടാം സ്ഥാനത്തെത്തി. മുഖ്യമന്ത്രിമാരെക്കുറിച്ചുള്ള സർവേയിൽ ഒന്നാമതെത്തിയ തെലങ്കാന, എം.എൽ.എ.മാരുടെ ജനപ്രീതിയിൽ മൂന്നാമതാണ്. ഗുജറാത്ത് നാലാമതും.മുഖ്യമന്ത്രിയുടേതെന്ന പോലെ എം.എൽ.എ.മാരുടെ പ്രവർത്തനത്തിലും യു.പി. പിന്നിലാണ്. ബിഹാറിനും തമിഴ്‌നാടിനും പട്ടികയിൽ താഴെയാണ് സ്ഥാനം.


from mathrubhumi.latestnews.rssfeed https://ift.tt/2UT81bk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages