ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ ഘടക കക്ഷിയായ ബിഡിജെസ് മൂന്നു സീറ്റിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആലത്തൂർ- ടി.വി ബാബു, മാവേലിക്കര- തഴവ സഹദേവൻ, ഇടുക്കി- ബിജുകൃഷ്ണൻ എന്നിവരുടെ സ്ഥാനാർഥിത്വമാണ് പ്രഖ്യാപിച്ചത്.അനിശ്ചിതത്വം നിലനിൽക്കുന്ന തൃശ്ശൂർ, വയനാട് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യപിച്ചിട്ടില്ല. വയനാട്, തൃശ്ശൂർ സീറ്റുകളിൽ സ്ഥാനാർഥികളാരെന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന സാഹചര്യമുണ്ടാകുന്നതനുസരിച്ച് വയനാട്ടിലെ കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും. രണ്ടുദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. തൃശ്ശൂർ സീറ്റിൽ താൻ മത്സരിക്കണമെന്ന ആവശ്യം നിലനിൽക്കുന്നതിനാലാണ് അവിടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാതിരുന്നത്. ഇക്കാര്യത്തിൽ കൗൺസിൽ യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും തുഷാർ പറഞ്ഞു. മത്സരിച്ചാൽ താൻ പരാജയപ്പെടും എന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമായി കണ്ടാൽ മതിയെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസിനെയും എസ്എൻഡിപിയേയും തമ്മിൽ കൂട്ടിക്കുഴയ്ക്കേണ്ടതില്ല. മതതര പാർട്ടിയാണ് ബിഡിജെഎസ്സെന്നും തുഷാർ പറഞ്ഞു.പ്രഖ്യാപിച്ച സ്ഥാനാർഥികളിൽ രണ്ടുപേർ ഈഴവ സമുദായത്തിൽ പെട്ടവരല്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാകുമെന്നും മത്സരിക്കാൻ താൻ സന്നദ്ധനാണെന്നും തുഷാർ പറഞ്ഞു. മത്സരിക്കാൻ തീരുമാനിച്ചാൽ എസ്എൻഡിപി ഭാരവാഹിത്വം ഒഴിയും. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ ആത്മവിശ്വാസമുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. Content Highligts:BDJS Candidate list
from mathrubhumi.latestnews.rssfeed https://ift.tt/2Wruqgl
via
IFTTT
No comments:
Post a Comment