ജെറ്റ് എയര്‍വേയ്‌സിനെ രക്ഷിക്കാന്‍ തന്റെ പണം ഉപയോഗിച്ച് കൂടേയെന്ന് വിജയ് മല്യ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, March 26, 2019

ജെറ്റ് എയര്‍വേയ്‌സിനെ രക്ഷിക്കാന്‍ തന്റെ പണം ഉപയോഗിച്ച് കൂടേയെന്ന് വിജയ് മല്യ

ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയർവേയ്സിനെ കരകയറ്റാൻ തന്റെ പണമുപയോഗിക്കാൻ ബാങ്കുകളോട് വിജയ് മല്യയുടെ നിർദേശം. തന്റെ പേരിലുള്ള വായ്പകൾ തീർപ്പാക്കാൻ കർണാടക ഹൈക്കോടതിയിൽകെട്ടി വെക്കാമെന്ന് പറഞ്ഞ4,400 കോടി ഉപയോഗിച്ച് ജെറ്റ് എയർവെയ്സിനെ രക്ഷിച്ചു കൂടേയെന്നാണ് മല്യയുടെ ചോദ്യം. വിവിധ ബാങ്കുകളിലായി 9,000 കോടി രൂപയാണ് മല്യ നൽകാനുള്ളത്. ഇതിൽ4,400 കോടി രൂപ തിരിച്ചടക്കാമെന്നായിരുന്നുമല്യ ഉറപ്പ് നൽകിയത്.ഏകദേശം 8000 കോടി രൂപയുടെ കടക്കെണിയിലുള്ള ജെറ്റ് എയർവെയ്സിന് ബാങ്കുകൾ 1500 കോടി നൽകുമെന്ന് അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് തന്റെ പണം സ്വീകരിക്കാത്തതെന്തു കൊണ്ടെന്ന് മല്യ ചോദിക്കുന്നത്. And I repeat once again that I have placed liquid assets before the Hon'ble Karnataka High Court to pay off the PSU Banks and all other creditors. Why do the Banks not take my money. It will help them to save Jet Airways if nothing else. — Vijay Mallya (@TheVijayMallya) 26 March 2019 ജെറ്റ് എയർവേയ്സിനെ രക്ഷിക്കാൻ തന്റെപണം ഉപയോഗിക്കാൻ ട്വിറ്ററിലൂടെയാണ് മല്യ ആവശ്യപ്പെട്ടിരിക്കുന്നത്. ജെറ്റ് എയർവേയ്സിന് പ്രതിസന്ധി തരണം ചെയ്യാൻ ധനകാര്യസ്ഥാപനങ്ങൾ നൽകുന്ന സാമ്പത്തികസഹായം നല്ലത് തന്നെയാണ്. ഇതേ രീതിയിൽ കിങ്ഫിഷറിനും സഹായം ലഭ്യമാക്കിയിരുന്നെങ്കിൽ കമ്പനി ഇപ്പോഴും നിലവിലുണ്ടാകുമായിരുന്നു. മല്യ ട്വിറ്ററിൽ കുറിച്ചു. 4000 കോടി രൂപയാണ് താൻ കിങ്ഫിഷറിൽ നിക്ഷേപിച്ചത്, വിമാനക്കമ്പനി ജീവനക്കാരേയും കമ്പനിയേയും രക്ഷിക്കാൻ വേണ്ടി എല്ലാ ശ്രമങ്ങളും നടത്തി. എന്നാൽ തന്റെ പ്രവർത്തനങ്ങളെ മുഖവിലയ്ക്കെടുക്കാതെ രാജ്യത്തെ ഏറ്റവും മികച്ച വിമാനക്കമ്പനി തകർച്ചയിലേക്ക് തള്ളിവിടുകയാണുണ്ടായത്. അന്ന് സഹായഹസ്തം നീട്ടാത്ത സ്ഥാപനങ്ങൾ ഇന്ന് ജെറ്റ് എയർവേയ്സിനായി പ്രവർത്തിക്കുന്നത് കാണുമ്പോൾ ആഹ്ളാദം തോന്നുന്നു. മല്യ പറഞ്ഞു. I invested over 4000 crores into Kingfisher Airlines to save the Company and its employees. Not recognised and instead slammed in every possible way. The same PSU Banks let India's finest airline with the best employees and connectivity fail ruthlessly. Double standards under NDA — Vijay Mallya (@TheVijayMallya) 25 March 2019 9,000 കോടിയുടെ വായ്പാത്തട്ടിപ്പ് നടത്തിയതിനെ തുടർന്ന് നിയമത്തിന്റെ പിടിയിലാവുമെന്ന ഘട്ടത്തിൽ ഇന്ത്യ നിന്ന് വിദേശത്തേക്ക് കടന്ന വിജയ് മല്യ ഇപ്പോൾ ബ്രിട്ടണിലാണ്. Content Highlights: Vijay Mallya , Jet Airways


from mathrubhumi.latestnews.rssfeed https://ift.tt/2HFtNfB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages