വാരാണസി: ബുധനാഴ്ച വൈകീട്ട് കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രിയങ്കാ ഗാന്ധിയുടെ ഗംഗാ യാത്ര സമാപിച്ചു. പ്രയാഗ് രാജിൽ നിന്ന് തുടങ്ങി നദിയിലൂടെ 140 കിലോമീറ്റർ ബോട്ട് യാത്ര പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലെത്തുമ്പോഴേക്കും യു.പി.യിൽ ബി.ജെ.പി - കോൺഗ്രസ് പോര് മുറുകി. കോൺഗ്രസ്സിലെ കുടുംബവാഴ്ച ജനാധിപത്യത്തിലെ സ്ഥാപനങ്ങളെ തകർക്കുകയായിരുന്നു എന്ന മോദിയുടെ പരാമർശത്തിന് പ്രിയങ്ക യാത്രയ്കിടെ മറുപടി പറഞ്ഞു. “ജനങ്ങൾ വിഡ്ഢികളല്ല. അവർ എല്ലാം കാണുന്നുണ്ട്. അഞ്ച് വർഷമായി ജനാധിപത്യത്തിലെ നെടുംതൂണുകളെയെല്ലാം പ്രധാന മന്ത്രി തകർക്കുയാണ്. മാധ്യമങ്ങളും ഇതിലുൾപ്പെടും. അധിക്ഷേപങ്ങളെ ഞാൻ ഭയക്കുന്നില്ല. അധിക്ഷേപം എത്ര ശക്തമാവുന്നോ, ഞങ്ങളുടെ പോരാട്ടവും അത്രയും ശക്തമാവും.”-പ്രിയങ്ക പറഞ്ഞു. കുടുംബവാഴ്ചയുടെ ഏറ്റവും വലിയ അപകടം നേരിട്ടത് ജനാധിപത്യത്തിലെ സ്ഥാപനങ്ങളാണെന്ന് ബ്ലോഗിലാണ് പ്രധാനമന്ത്രി മോദി കുറിച്ചത്. മാധ്യമങ്ങൾ മുതൽ പാർലമെന്റ് വരെ, സൈനികൻ മുതൽ അഭിപ്രായ സ്വാതന്ത്ര്യം വരെ, ഭരണഘടന മുതൽ കോടതികൾ വരെ. ഒന്നും അതിൽ നിന്ന് ഒഴിവാക്കപ്പെട്ടില്ലെന്നും ബ്ലോഗിൽ കുറ്റപ്പെടുത്തിയിരുന്നു. മൂന്ന് ദിവസത്തെ യാത്രയ്ക്കിടെ മോദിക്കെതിരെയും ബി.ജെ.പി.ക്കെതിരെയും രൂക്ഷ പരാമർശങ്ങളാണ് പ്രിയങ്ക നടത്തിയത്. ബുധനാഴ്ച രാവിലെ മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ വീട് സന്ദർശിച്ച് പ്രിയങ്ക അദ്ദേഹത്തിന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തി. രാവിലെ ദശാശ്വമേധ് ഘട്ടിൽ ഗംഗാ ആരതിയും നടത്തി. ഏപ്രിൽ 11 മുതൽ ലോക്സഭാ തിരഞ്ഞെടുപ്പിൻറെ എല്ലാ ഘട്ടങ്ങളിലും ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പുണ്ട്. ഇതിന് മുന്നോടിയായാണ് കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയുടെ യാത്ര. Content Highlights:Priyanka Against Modi In Varanasi
from mathrubhumi.latestnews.rssfeed https://ift.tt/2UNTMV0
via
IFTTT
No comments:
Post a Comment