കൊച്ചി: ശബരിമലയിലെ പോലീസ് നടപടിയിൽ സർക്കാരിനെതിരെ ഹൈക്കോടതിയുടെ വിമർശനം. ഞായറാഴ്ച രാത്രിയുണ്ടായ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ പരാമർശം. ഉച്ചയ്ക്കു ശേഷം അഡ്വക്കേറ്റ് ജനറലിനോട് ഹാജരായി വിശദീകരണം നൽകാൻകോടതി നിർദേശിച്ചിട്ടുണ്ട്. ഭക്തരെ ബന്ധിയാക്കി സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കരുതെന്ന് കോടതി നിർദേശിച്ചു. ശബരിമലയിൽ ഇത്ര കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഭക്തരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കാത്തതിന്റെ സാഹചര്യമെന്തെന്ന് വിശദീകരിക്കാനും കോടതി ആശ്യപ്പെട്ടു. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പൂർണമായ വിവരങ്ങൾ നൽകണം. ജനക്കൂട്ടത്തെ കൈകാര്യംചെയ്യുന്നതിന് പരിശീലനം ലഭിച്ചിട്ടുള്ളവരാണോ പോലീസുകാർ എന്നകാര്യം വ്യക്തമാക്കാനും കോടതി നിർദേശിച്ചു. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നിയോഗിച്ചിരിക്കുന്ന പോലീസുകാർക്ക് ശബരിമല ഡ്യൂട്ടിയിലുള്ള പരിചയം എന്തെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തീർഥാടകരെ ബുദ്ധിമുട്ടിക്കരുത്. അവർക്ക്ശൗചാലയങ്ങളും കുടിവെള്ളവും ഉറപ്പാക്കണം.സന്നിധാനത്ത് വെള്ളം ഒഴുക്കി ഭക്തരെ ബുദ്ധിമുട്ടിക്കാൻ പോലീസിന് അധികാരം നൽകിയത് ആരാണെന്ന് കോടതി ചോദിച്ചു. നിലയ്ക്കലിനു ശേഷം ഭക്ഷണം കഴിക്കണമെങ്കിൽ സന്നിധാനത്ത് എത്തേണ്ട ഗതികേടാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. നിലയ്ക്കൽ -പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ച കുത്തക പിൻവലിക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയ കോടകി നടപ്പന്തൽ ഉൾപ്പെടെയുള്ള സ്ഥല ഭക്തർക്ക് വിശ്രമിക്കാനുള്ളതാണെന്നും പോലീസുകാരുടെ സ്ഥാനം ബാരക്കിലാണെന്നും പറഞ്ഞു. Content Highlights:High Court, kerala government, sabarimala issue, Sabarimala Women Entry
from mathrubhumi.latestnews.rssfeed https://ift.tt/2FE80Vk
via
IFTTT
No comments:
Post a Comment