ബി.ജെ.പി. വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; ട്രോളുമായി പ്രതിപക്ഷം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 6, 2019

ബി.ജെ.പി. വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; ട്രോളുമായി പ്രതിപക്ഷം

ന്യൂഡൽഹി: ബി.ജെ.പി.യുടെ ഔദ്യോഗിക വെബ്സൈറ്റ് ചൊവ്വാഴ്ച അജ്ഞാതർ ഹാക്ക് ചെയ്തു. ഇതിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും വെബ്സൈറ്റ് പിന്നീട് ലഭ്യമല്ലാതായി. അതേസമയം, സംഭവത്തിൽ ബി.ജെ.പി.യെ പരിഹസിച്ചുകൊണ്ട് എതിർപാർട്ടികൾ ട്രോൾ ഇറക്കി. ചൊവ്വാഴ്ച രാവിലെയാണ് വെബ്സൈറ്റ് സൈബർ ആക്രമണത്തിനിരയായത്. വെബ്സൈറ്റ് താമസിയാതെ ഓൺലൈനാകുമെന്ന സന്ദേശമാണ് പിന്നീട് ഹോംപേജിൽ കണ്ടത്. കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ദിവ്യ സ്പന്ദനയാണ് ആദ്യം ട്രോളുമായിറങ്ങിയത്. ബി.ജെ.പി.യുടെ വെബ്സൈറ്റ് നിങ്ങൾ ഇപ്പോൾ നോക്കിയില്ലെങ്കിൽ പിന്നീട് കാണില്ലെന്നായിരുന്നു ദിവ്യയുടെ പരിഹാസം. നരേന്ദ്ര മോദി കൈ കൊടുക്കാൻ ശ്രമിച്ചപ്പോൾ ജർമൻ ചാൻസലർ ആംഗേല മെർക്കൽ നടന്നുനീങ്ങുന്ന വീഡിയോയും ദിവ്യ പോസ്റ്റ് ചെയ്തു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യാൻ സാധിക്കില്ലെന്ന ബി.ജെ.പി. വാദത്തെ പരിഹസിച്ചാണ് എ.എ.പി. രംഗത്തെത്തിയത്. വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യാൻ സാധിക്കില്ലെന്നുപറഞ്ഞ പാർട്ടിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തെന്നും പക്ഷേ, തെളിവു ചോദിക്കരുതെന്നും എ.എ.പി. നേതാവ് സൗരഭ് ഭരദ്വാജ് ട്വീറ്റ് ചെയ്തു. content highlights:Opposition Trolls BJP After Website Is Allegedly Hacked


from mathrubhumi.latestnews.rssfeed https://ift.tt/2tRcoI3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages