ചിതറ കൊലപാതകം: സി.പി.എം വാദം പൊളിയുന്നു; മരച്ചീനി വില്‍പ്പനയിലെ തര്‍ക്കം തന്നെയെന്ന് സഹോദരന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 6, 2019

ചിതറ കൊലപാതകം: സി.പി.എം വാദം പൊളിയുന്നു; മരച്ചീനി വില്‍പ്പനയിലെ തര്‍ക്കം തന്നെയെന്ന് സഹോദരന്‍

കൊല്ലം: കൊല്ലം ചിതറയിലെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എം വാദം പൊളിയുന്നു. കൊലപാതകം മരച്ചീനി വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കം കൊണ്ടാണെന്ന് കൊല്ലപ്പെട്ട ബഷീറിന്റെ സഹോദരൻ സലാഹുദ്ദീൻ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. നേരത്തെ സലാഹുദ്ദീൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് സി.പി.എം ആരോപിച്ചിരുന്നത്. നേരത്തെ സലാഹുദ്ദീന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്.ഐ.ആർ തയ്യാറാക്കിയിരുന്നത്. വ്യക്തിപരവും രാഷ്ട്രീയപരവുമായ തർക്കങ്ങളുടെ പേരിലാണ് കൊലപാതകമെന്നായിരുന്നു സലാഹുദ്ദീന്റെ മൊഴി. എന്നാൽ രാഷ്ട്രീയപരമെന്ന കാരണം പൂർണമായും തള്ളിക്കളയുകയാണ് ഇപ്പോൾ സലാഹുദ്ദീൻ. മരച്ചീനി കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സലാഹുദ്ദീൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കോൺഗ്രസിനോട് കളിക്കുമോടാ എന്ന് ചോദിച്ചായിരുന്നു ബഷീറിനെ പ്രതി ഷാജഹാൻ കുത്തിയതെന്ന മൊഴിയും സലാഹുദ്ദീൻ തിരുത്തി. ആക്രമണം നടക്കുമ്പോൾ താൻ ഉറങ്ങുകയാണെന്നും ബഹളം കേട്ട് പുറത്തെത്തിയ തന്നെയും ഷാജഹാൻ കുത്തി പരിക്കേൽപ്പിക്കാൻ ശ്രമിച്ചുവെന്നും സലാഹുദ്ദീൻ പറഞ്ഞു. content highlights:kollam, chithara murder, cpim, congress


from mathrubhumi.latestnews.rssfeed https://ift.tt/2HhUQgb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages