അദ്വാനിക്ക് പിന്നാലെ മുരളീ മനോഹര്‍ ജോഷിക്കും സീറ്റില്ല - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, March 26, 2019

അദ്വാനിക്ക് പിന്നാലെ മുരളീ മനോഹര്‍ ജോഷിക്കും സീറ്റില്ല

ന്യൂഡൽഹി: മുതിർന്ന നേതാവ് എൽ.കെ അദ്വാനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നാലെ മറ്റൊരു പ്രധാന നേതാവായ മുരളീ മനോഹർ ജോഷിക്കും ബിജെപി സീറ്റ് നിഷേധിച്ചു. ഇത്തവണ മാറിനിൽക്കാൻ തന്നോട് പാർട്ടി ജനറൽ സെക്രട്ടറി രാംലാൽ ആവശ്യപ്പെട്ടതായി മുരളീ മനോഹർ ജോഷി സ്ഥിരീകരിച്ചു. നിലവിൽ കാൺപൂരിൽ നിന്നുള്ള എം.പിയാണ് 85 കാരനായ മുരളീ മനോഹർ ജോഷി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്റെ സ്ഥിരം മണ്ഡലമായ വാരണാസി നരേന്ദ്ര മോദിക്ക് വേണ്ടി ഒഴിഞ്ഞ് കൊടുത്താണ് ജോഷി കാൺപൂരിലെത്തിയത്. 2014-ൽ ബിജെപി അധികാരത്തിലേറിയ ഉടൻ അദ്വാനിഅടക്കമുള്ള മുതിർന്ന നേതാക്കളെ പാർട്ടി ഉപദേശക സമിതിയിലേക്ക് മാറ്റിയിരുന്നു. അരുൺ ഷോരി, യശ്വന്ത് സിൻഹ, മുരളീ മനോഹർ ജോഷി എന്നിവരായിരുന്നു ബിജെപി ഉപദേശക സമിതി പാനലിലുണ്ടായിരുന്നത്. തുടർന്ന് തൊട്ടടുത്ത വർഷങ്ങളിലായി ഈ നേതാക്കളെ സുപ്രധാന ചുമതലകളിൽ നിന്നും പാർട്ടി പരിപാടികളിൽ മാറ്റി നിർത്തുകയും ചെയ്തു. പിന്നീട് അദ്വാനി ഒഴികെയുള്ള മറ്റു നേതാക്കളെല്ലാം മോദി സർക്കാരിന്റെ കടുത്ത വിമർശകരമായി മാറുകയുമുണ്ടായി. content highlights:After Advani, Murli Manohar Joshi Asked Not to Contest 2019 Elections


from mathrubhumi.latestnews.rssfeed https://ift.tt/2Fskrk4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages