ജയ്പുർ: വിവാഹിതനായ കാമുകനോടൊപ്പം പോകാൻ യുവതിയ്ക്ക് രാജസ്ഥാൻ കോടതി അനുമതി നൽകി. യുവതിയുടെ വീട്ടുകാർ അന്യായമായി തടങ്കിൽവെച്ചിരിക്കുകയാണെന്ന കാമുകന്റെ പരാതി പരിഗണിച്ച ശേഷമാണ് കോടതി ഉത്തരവ്. മൊയ്നുദ്ദീൻ അബ്ബാസി എന്നയാളാണ് പരാതിക്കാരൻ. ജസ്റ്റിസ് സന്ദീപ് മേത്ത. ജസ്റ്റിസ് വിനിൽ കുമാർ മാതുർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2018 ജൂലൈ 23 ന് താൻ രൂപാൽ സോണി(23)നെ വിവാഹം കഴിച്ചുവെന്നും അബുറോഡിലെ രജിസ്ട്രേഷൻ ഓഫീസിൽ വെച്ചായിരുന്നു വിവാഹമെന്നും എന്നാൽ സോണിയെ കുടുബം തടവിൽ വെച്ചിരിക്കുകയാണെന്നും ആണ് അബ്ബാസിയുടെ പരാതി. കോടതിയുടെ നിർദ്ദേശപ്രകാരം യുവതിയ ഹാജരാക്കി. എന്നാൽ ഇതിനിടയിൽ അബ്ബാസി വിവാഹിതനാണെന്നും രണ്ട് കുട്ടികളുടെ പിതാവാണെന്നും കോടതി കണ്ടെത്തി. ഇതോടെ യുവതിയെ സർക്കാർനിയന്ത്രണത്തിലുള്ള മന്ദിരത്തിലേക്ക് മാറ്റി. തിങ്കളാഴ്ച്ച കേസ് പരിഗണിച്ചപ്പോൾ യുവതിയെ വീണ്ടും ഹാജരാക്കി. യുവതിയുട നിലപാട് ആരാഞ്ഞ കോടതി പാരാതിക്കാരനോടൊപ്പം പോകണമെന്ന യുവതിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. പ്രായപൂർത്തിയായ, പക്വതയുള്ള, തീരുമാനം എടുക്കാൻ കഴിവുള്ള ആളുമായ പെൺകുട്ടിയെ സ്വന്തം ഉത്തരവാദിത്വത്തിൽപരാതിക്കാരനോടൊപ്പം പോകാൻ അനുവദിക്കുന്നതായി കോടതി വ്യക്തമാക്കി. Content Highlight: HC allows woman to go with married lover
from mathrubhumi.latestnews.rssfeed https://ift.tt/2HTEr1S
via
IFTTT
No comments:
Post a Comment