കർണാടകവും തമിഴകവും ക്ഷണിച്ചു, രാഹുൽ വഴങ്ങിയില്ല - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, March 24, 2019

കർണാടകവും തമിഴകവും ക്ഷണിച്ചു, രാഹുൽ വഴങ്ങിയില്ല

ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി തങ്ങളുടെ നാട്ടിൽ മത്സരിക്കണമെന്ന് കർണാടകത്തിലെയും തമിഴ്നാട്ടിലെയും കോൺഗ്രസ് നേതൃത്വങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഈ ക്ഷണങ്ങൾ രാഹുൽ നന്ദിപൂർവം നിരസിക്കുകയായിരുന്നു.കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവുവാണ് ഔദ്യോഗികമായി ക്ഷണിച്ചത്. ഇന്ദിരാഗാന്ധിയും സോണിയാഗാന്ധിയുമൊക്കെ കർണാടകത്തിൽ ജനവിധി തേടിയിട്ടുണ്ട്. ഇതേമാതൃകയിൽ രാഹുലും മത്സരിക്കണമെന്നാണ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള നേതാക്കൾ അഭ്യർഥിച്ചത്. തമിഴ്നാട്ടിൽ കന്യാകുമാരിയിലോ ശിവഗംഗയിലോ മത്സരിച്ചാൽ രാഹുലിന് അനായാസജയം നേടാനാവുമെന്നാണ് സംസ്ഥാനകോൺഗ്രസ് നേതൃത്വം പറഞ്ഞത്. സംസ്ഥാനത്ത് ലോക്‌സഭാതിരഞ്ഞെടുപ്പിൽ പുറത്തുനിന്നുള്ള പ്രമുഖ ദേശീയനേതാക്കളെ കോൺഗ്രസ് സ്ഥാനാർഥിയായി നിർത്തിയിട്ടില്ല. അതിനുവിരുദ്ധമായി ഇക്കുറി കോൺഗ്രസ് അധ്യക്ഷനെ സ്വാഗതംചെയ്തെങ്കിലും അനുകൂലസമീപനമായിരുന്നില്ല രാഹുലിന്.ചരിത്രം പറയുന്നത്അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടർന്നുള്ള ഭരണവിരുദ്ധവികാരത്തെ മറികടക്കാൻ ഇന്ദിരാഗാന്ധി തിരഞ്ഞെടുത്തത് കർണാടകത്തെയാണ്. 1978-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ചിക്കമഗളൂരുവിൽനിന്നും ഇന്ദിരാഗാന്ധി വിജയിച്ചു. തുടർന്ന് ഏറെക്കാലം മണ്ഡലം കോൺഗ്രസിന്റെ പിടിയിലായിരുന്നു. 1999-ൽ സോണിയാഗാന്ധി മത്സരിക്കാൻ തീരുമാനിച്ചപ്പോൾ രണ്ട് മണ്ഡലങ്ങളാണ് തിരഞ്ഞെടുത്തത്. ഉത്തർപ്രദേശിലെ അമേഠിയും കർണാടകത്തിലെ ബല്ലാരിയും. രണ്ടുമണ്ഡലത്തിലും വിജയിക്കാൻ കഴിഞ്ഞു. ബല്ലാരിയിൽ ബി.ജെ.പി.നേതാവ് സുഷമാസ്വരാജിനെയാണ് സോണിയ തോൽപ്പിച്ചത്. സോണിയ വിദേശിയാണെന്ന ബി.ജെ.പി.യുടെ പ്രചാരണത്തെ തള്ളിയാണ് ജനം വൻഭൂരിപക്ഷത്തിന് അവരെ വിജയിപ്പിച്ചത്.തമിഴ്നാട്ടിൽ 1980 മുതൽ 2014 വരെയുള്ള ലോക്‌സഭാതിരഞ്ഞെടുപ്പുകളിൽ ഒമ്പതുതവണ കോൺഗ്രസ് വിജയിച്ച മണ്ഡലമാണ് ശിവഗംഗ. ഇതിൽ ഏഴുതവണ മുൻ കേന്ദ്രമന്ത്രി പി. ചിദംബരമാണ് വിജയം വരിച്ചത്. എന്നാൽ, 2014-ലെ തിരഞ്ഞെടുപ്പിൽ ശിവഗംഗ സീറ്റ് എ.ഐ.എ.ഡി.എം.കെ. സ്വന്തമാക്കി.കോൺഗ്രസ് കോട്ടയെന്നറിയപ്പെടുന്ന കന്യാകുമാരിയിൽ 2014-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥി പൊൻ രാധാകൃഷ്ണനാണ് വിജയിച്ചത്. ഈ രണ്ടുമണ്ഡലങ്ങളും തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യവും രാഹുലിനെ ക്ഷണിച്ചതിലൂടെ തമിഴ്നാട് കോൺഗ്രസ് നേതൃത്വത്തിനുണ്ടായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2CAwV8i
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages