തിരുവനന്തപുരം: രാഹുൽഗാന്ധി ദക്ഷിണേന്ത്യയിൽനിന്നുകൂടി മത്സരിക്കുന്നുവെങ്കിൽ വയനാട്ടിലേക്ക് വരണമെന്ന നിർദേശം സംസ്ഥാന കോൺഗ്രസ് നേതൃത്വം നേരത്തേതന്നെ ഹൈക്കമാൻഡിനുമുന്നിൽ വെച്ചിരുന്നു. എന്നാൽ, അത് യാഥാർഥ്യമാകുമെന്ന വിദൂര പ്രതീക്ഷപോലുണ്ടായിരുന്നില്ല. അല്ലെങ്കിൽ വയനാട് സീറ്റിനായി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഡൽഹിയിൽ നാലുദിവസം തർക്കിക്കില്ലായിരുന്നു. വയനാട്ടിലേക്ക് ടി. സിദ്ദിഖിന്റെ പേര് തീർപ്പാക്കിയെങ്കിലും വടകര, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പ്രഖ്യാപനം ഹൈക്കമാൻഡ് നീട്ടികൊണ്ടുപോയതിൽ ആദ്യം സംസ്ഥാന നേതൃത്വത്തിന് അസ്വാഭാവികത തോന്നിയിരുന്നില്ല. എന്നാൽ, വെള്ളിയാഴ്ചത്തെ സ്ഥാനാർഥി പ്രഖ്യാപനത്തിലും വടകരയും വയനാടും ഉൾപ്പെടാഞ്ഞതു മുതലാണ് സംസ്ഥാന നേതാക്കൾക്ക് അസ്വാഭാവികത തോന്നിത്തുടങ്ങിയത്. ഇതിനിടെ ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കാതെ വടകര, വയനാട് മണ്ഡലങ്ങളിൽ സ്ഥനാർഥികളാകാൻ സാധ്യതയുള്ളവർ പ്രചാരണം തുടങ്ങിയതിൽ എ.ഐ.സി.സി. അതൃപ്തിയും പ്രകടിപ്പിച്ചു. വയനാട്ടിൽ ഹൈക്കമാൻഡ് കണ്ണുവെച്ചതായിരുന്നു ഇതിന് കാരണം. കാസർകോട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും വീട് സന്ദർശിക്കാൻ രാഹുലെത്തിയപ്പോഴാണ് സംസ്ഥാന നേതൃത്വം വയനാട് മണ്ഡലം നിർദേശിച്ചത്. എന്നാൽ, പിന്നീട് ഹൈക്കമാൻഡിൽനിന്ന് പ്രതികരണം ഉണ്ടായില്ല. ശനിയാഴ്ച പുലർച്ചെ മുകുൾ വാസ്നിക് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരോട് ഇക്കാര്യം പരിഗണിക്കുന്നുവെന്ന് അറിയിച്ചതോടെയാണ് ചർച്ച വീണ്ടും ചൂടുപിടിച്ചത്. എ.കെ. ആന്റണിയുമായും കെ.സി. വേണുഗോപാലുമായും നേതാക്കൾ കൂടിയാലോചിച്ചു. തുടർന്ന് ഉമ്മൻ ചാണ്ടിയാണ് ഈ വിവരം ആദ്യം പുറത്തു പറഞ്ഞത്. ഇത് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ശരിവെച്ചു. ഞായറാഴ്ച രാവിലെ പത്രസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കുമെന്ന് മുല്ലപ്പള്ളി പിന്നീട് അറിയിച്ചു. അപ്പോഴേക്കും ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചുലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് ഹൈക്കമാൻഡിന് സംസ്ഥാനനേതൃത്വം ഉറപ്പുനൽകിയത്. ലക്ഷ്യം ദക്ഷിണേന്ത്യ ജയസാധ്യതയ്ക്കുപുറമേ മൂന്ന് സംസ്ഥാനങ്ങളിൽ രാഹുൽ മത്സരിക്കുന്നതിന്റെ ഗുണം കിട്ടുമെന്ന വിലയിരുത്തലും വയനാട് തിരഞ്ഞെടുത്തതിന്റെ പിന്നിലുണ്ട്. അതേസമയം, ബി.ജെ.പിയുമായി നേരിട്ട് പോരാടുന്ന കോൺഗ്രസ് അവരുമായി മത്സരംനടക്കുന്ന മണ്ഡലത്തിലല്ലേ മത്സരിക്കേണ്ടതെന്ന ചോദ്യവും ഉയരുന്നുണ്ട്. മണ്ഡലത്തിന്റെ സുരക്ഷിതത്വവും വയനാട് തിരഞ്ഞെടുക്കുന്നതിനെ സ്വാധീനിച്ചിട്ടുണ്ടെന്നതാണ് ഇതിനുള്ള മറുപടി. Content Highlights:rahul gandhi-wayanad udf candidate-kpcc
from mathrubhumi.latestnews.rssfeed https://ift.tt/2U5rBUt
via
IFTTT
No comments:
Post a Comment