ഏപ്രില്‍ ഒന്നുമുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാക്കി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, March 28, 2019

ഏപ്രില്‍ ഒന്നുമുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാക്കി

പുതിയ വാഹനങ്ങൾക്ക് ഏപ്രിൽ ഒന്നുമുതൽ അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ നിർബന്ധമാക്കി. പുതിയ വാഹനങ്ങൾ വിൽക്കുമ്പോൾ ഡീലർമാർ അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ നൽകണമെന്നും കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം നിർദേശിച്ചു. നമ്പർപ്ലേറ്റിന് വിലയോ ഘടിപ്പിക്കുന്നതിന് കൂലിയോ ഈടാക്കാൻ പാടില്ല. പുതിയഭേദഗതിപ്രകാരം അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ വാഹനത്തിന്റെ ഭാഗമാണ്. സ്ഥിരം രജിസ്ട്രേഷനാകുമ്പോൾ നമ്പർപ്ലേറ്റ് വാഹനത്തിൽ ഘടിപ്പിക്കേണ്ടത് ഡീലർമാരുടെ ചുമതലയാണ്. ഹോളോഗ്രാം ഉൾപ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളുള്ളതാണ് അതിസുരക്ഷാ നമ്പർപ്ലേറ്റ്. സ്ക്രൂചെയ്ത് ഉറപ്പിക്കുന്നതിനുപകരം ഇളക്കിമാറ്റാൻ കഴിയാത്ത റിവേറ്റുകൾ ഉപയോഗിച്ചാണ് വാഹനത്തിൽ ഘടിപ്പിക്കുക. വേർപ്പെടുത്തുമ്പോൾ നമ്പർപ്ലേറ്റ് ഉപയോഗശൂന്യമാകും. വാഹനത്തിന്റെ മുൻവശത്തെ കണ്ണാടിയിൽ ഹോളോഗ്രാമുള്ള പ്രത്യേക സ്റ്റിക്കർ പതിക്കും. ഇതിൽ രജിസ്ട്രേഷൻ വിവരങ്ങൾ ഉണ്ടാകും. നിലവിലുള്ള വാഹനങ്ങൾക്ക് ഇത് നിർബന്ധമാക്കുന്നതായി സർക്കാർ ഉത്തരവിലില്ല. ഡീലർമാരെയോ അംഗീകൃത ഏജൻസികളെയോ സമീപിച്ച് അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ ഘടിപ്പിക്കുന്നതിലും തടസ്സമില്ല. ചെലവ് വാഹന ഉടമ വഹിക്കണമെന്നുമാത്രം. content highlights: New Vehicles To Come With High Security Number Plates From April 2019


from mathrubhumi.latestnews.rssfeed https://ift.tt/2HVRGyY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages