മോസ്കോ: വിമാനത്തിൽ പൂർണനഗ്നനായി യാത്ര ചെയ്യാനുള്ള യുവാവിന്റെ ശ്രമം വിമാനത്താവളത്തിൽ ബഹളത്തിനിടയാക്കി. റഷ്യയിലെ ദോമോദേദോവോ വിമാനത്താവളത്തിലാണ് സംഭവം. യാത്രയിൽ ശരീരം ചലിച്ചു തുടങ്ങുമ്പോൾ വസ്ത്രം എയറോഡൈനാമിക്സിനെ നശിപ്പിക്കുമെന്നു പറഞ്ഞുകൊണ്ടാണ് ഇദ്ദേഹം വസ്ത്രം അഴിച്ചുമാറ്റിയതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വസ്ത്രമില്ലാതെ യാത്ര ചെയ്യുന്നത് കൂടുതൽ സുഖകരമാണെന്നും യാത്രക്കാരൻ അവകാശപ്പെട്ടുവത്രെ. യുറാൽ എയർലൈൻസിന്റെ വിമാനത്തിലാണ് ഇദ്ദേഹം കയറാൻ ശ്രമിച്ചത്. എന്നാൽ വിമാനത്തിനുള്ളിൽ കയറുന്നതിനു മുമ്പേ ഇദ്ദേഹത്തെ വിമാനത്താവളത്തിലെ സുരക്ഷാജീവനക്കാർ തടയുകയായിരുന്നു. തുടർന്ന് ഇയാളെ പോലീസിന് കൈമാറി. അതേസമയം യാത്രക്കാരൻ മദ്യപിച്ചിരുന്നതായി തോന്നിയില്ലെന്നും ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തെ തുടർന്ന് സർവീസ് 15 മിനുട്ട് വൈകിയതായി യുറാൽ എയർലൈൻസ് അറിയിച്ചു. content highlights:man tries to board flight fully nude in russia
from mathrubhumi.latestnews.rssfeed https://ift.tt/2TXAVdV
via
IFTTT
No comments:
Post a Comment